നോയ്ഡയില്‍ പുതിയ ഇന്‍ക്യുബേഷന്‍ സെന്റര്‍

നോയ്ഡയില്‍ പുതിയ ഇന്‍ക്യുബേഷന്‍ സെന്റര്‍

നോയ്ഡ: ഐഐടി റൂര്‍ക്കി നോയ്ഡയില്‍ പുതിയ ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍ ആരംഭിച്ചു. ടെക്‌നോളജി ഇന്നൊവേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫ് എന്‍ട്രപ്രണര്‍ഷിപ്പ് സപ്പോര്‍ട്ട് (ടിഡെസ്) സെന്ററില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ധനസഹായവും ഓഫീസ് സ്‌പേസും മാര്‍ഗനിര്‍ദേശങ്ങളും മറ്റും ലഭിക്കുന്നതാണ്. ഇന്നൊവേറ്റീവ് ആശയങ്ങളുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിനു പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ക്യുബേഷന്‍ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഇന്‍ക്യുബേഷനാണ് ലഭ്യമാകുന്നത്. സ്റ്റാര്‍ട്ടപ്പിന്റെ ആവശ്യകതയും വിപണി സാഹചര്യങ്ങളും കണക്കിലെടുത്ത് സമയം ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാനും സാധ്യതയുണ്ട്. 25 ലക്ഷം വരെയാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സെന്റര്‍ നിക്ഷേപം നടത്തുക. ടെക്‌നോളജി അധിഷ്ഠിത പദ്ധതികള്‍ക്ക് പ്രത്യേക പരിഗണനയുണ്ടകും.

നിലവില്‍ എട്ട് സ്റ്റാര്‍ട്ടപ്പുകളെയാണ് ടിഡെസ് മെന്റര്‍ഷിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ മൂന്നു സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സെന്റര്‍ മെന്ററിംഗിനൊപ്പം ഓഫീസ് സ്‌പേസും നല്‍കുന്നുണ്ട്. ഹോം ഓട്ടോമേഷന്‍ സംവിധാന ദാതാക്കളായ എയ്‌വാ , ഓട്ടോമേഷന്റെ ആവശ്യകത വെളിപ്പെടുത്തുകയും ഓട്ടോമേഷന്‍ സംവിധാനത്തെ തകരാറില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്ന സ്മാര്‍ട്ട് ഡിവൈസിന്റെ നിര്‍മാതാക്കളായ മാക്‌ബോട്ട്, ഡിജിറ്റല്‍ ഫിസിക്കല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഇന്ത്യന്‍ സൂപ്പര്‍ ഹീറോകളെയും പുരാണ കഥകളെയും അടിസ്ഥാനപ്പെടുത്തിയുള്ള കോമിക്കുകള്‍ പ്രസിദ്ധീകരിക്കുന്ന ടിബിഎസ് പ്ലാനെറ്റ് എന്നിവരാണ് ഈ മൂന്നു സ്റ്റാര്‍ട്ടപ്പുകള്‍.

നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഹാര്‍മസിംഗ് ഇന്നൊവേഷന്‍സ് പദ്ധതിയുടെ കീഴില്‍ അഞ്ചു കോടിയുടെ സഹായം സെന്റിനു ലഭിക്കും. സ്റ്റാര്‍ട്ടപ്പുകളുടെ വിജയത്തിന് ആശയരൂപീകരണം, ഇന്നൊവേഷന്‍, ഇന്‍ക്യുബേഷന്‍ എന്നിവ മാത്രം മതിയാകില്ലെന്നും ലൊക്കേഷനും പ്രവര്‍ത്തനത്തിനാവശ്യമായ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ലഭ്യതയും അനിവാര്യമാണെന്നും ഐഐടി റൂര്‍ക്കി ഡയറക്റ്റര്‍ അജിത് കെ ചതുര്‍വേദി അഭിപ്രായപ്പെട്ടു.

Comments

comments

Categories: Current Affairs