പുതിയ സ്വിഫ്റ്റ്, ഡിസയര്‍ തിരിച്ചുവിളിച്ചു

പുതിയ സ്വിഫ്റ്റ്, ഡിസയര്‍ തിരിച്ചുവിളിച്ചു

എയര്‍ബാഗ് കണ്‍ട്രോളര്‍ യൂണിറ്റില്‍ തകരാറ്

ന്യൂഡെല്‍ഹി : പുതു തലമുറ സ്വിഫ്റ്റ്, പുതു തലമുറ ഡിസയര്‍ മോഡലുകള്‍ മാരുതി സുസുകി തിരിച്ചുവിളിച്ചു. എയര്‍ബാഗ് കണ്‍ട്രോളര്‍ യൂണിറ്റിലെ പിഴവ് പരിശോധിക്കുന്നതിനാണ് രണ്ട് മോഡലുകളും തിരിച്ചുവിളിച്ചിരിക്കുന്നത്. 566 സ്വിഫ്റ്റ് കാറുകളും 713 ഡിസയര്‍ കാറുകളുമുള്‍പ്പെടെ ആകെ 1279 വാഹനങ്ങളാണ് പരിശോധിക്കുന്നത്. ഈ വര്‍ഷം മെയ് 7 നും ജൂലൈ 5 നുമിടയില്‍ നിര്‍മ്മിച്ച കാറുകളാണിവ. വാഹന ഉടമകളെ മാരുതി സുസുകി ഡീലര്‍മാര്‍ ബന്ധപ്പെടും. വാഹനങ്ങള്‍ പരിശോധിച്ചശേഷം കംപോണന്റ് സൗജന്യമായി മാറ്റിസ്ഥാപിക്കും.

വാഹന ഉടമകള്‍ക്ക് മാരുതി സുസുകി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഷാസി നമ്പര്‍ നല്‍കി തിരിച്ചുവിളിച്ചവയില്‍ തങ്ങളുടെ വാഹനം ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് തീര്‍ച്ചപ്പെടുത്താം. മാരുതി ഡീലറെ ബന്ധപ്പെട്ട് തിരിച്ചുവിളിച്ചവയില്‍ തങ്ങളുടെ വാഹനമുണ്ടോയെന്നും അന്വേഷിക്കാം. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് പുതിയ സ്വിഫ്റ്റ് തിരിച്ചുവിളിക്കുന്നത്. മെയ് മാസത്തില്‍ 52,686 യൂണിറ്റ് പുതിയ സ്വിഫ്റ്റ്, ബലേനോ ഹാച്ച്ബാക്കുകള്‍ തിരിച്ചുവിളിച്ചിരുന്നു. ബ്രേക്ക് വാക്വം ഹോസിലെ തകരാറായിരുന്നു കാരണം.

566 സ്വിഫ്റ്റ് കാറുകളും 713 ഡിസയര്‍ കാറുകളുമുള്‍പ്പെടെ 1279 വാഹനങ്ങളാണ് പരിശോധിക്കുന്നത്. ഈ വര്‍ഷം മെയ് 7 നും ജൂലൈ 5 നുമിടയില്‍ നിര്‍മ്മിച്ച കാറുകളാണിവ

ഈ വര്‍ഷം ഫെബ്രുവരിയിലാണ് ന്യൂ-ജെന്‍ സ്വിഫ്റ്റ് പുറത്തിറക്കിയത്. മാരുതി സുസുകിയുടെ ബ്ലോക്ക്ബസ്റ്റര്‍ ഉല്‍പ്പന്നമാണ് സ്വിഫ്റ്റ്. മൂന്നാം തലമുറ ഡിസയര്‍ 2017 മെയ് മാസത്തില്‍ വിപണിയിലെത്തിച്ചു. ബെസ്റ്റ് സെല്ലിംഗ് സബ്‌കോംപാക്റ്റ് സെഡാനാണ് മാരുതി സുസുകി ഡിസയര്‍. ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന പുതിയ സ്വിഫ്റ്റ് താണ്ടിയിരുന്നു. രണ്ട് കോടി കാര്‍ ഉല്‍പ്പാദനം എന്ന നാഴികക്കല്ല് മാരുതി സുസുകി ഈയിടെയാണ് മറികടന്നത്. വിറ്റാര ബ്രെസ്സ എഎംടിയാണ് രണ്ട് കോടിയെന്ന എണ്ണം തികച്ച കാറായി അസംബ്ലി ലൈനില്‍നിന്ന് പുറത്തെത്തിയത്.

Comments

comments

Categories: Auto