സുകന്യ സമൃദ്ധി നിക്ഷേപ പദ്ധതി: അക്കൗണ്ട് തുറക്കാന്‍ ഇനി 250 രൂപ മതി

സുകന്യ സമൃദ്ധി നിക്ഷേപ പദ്ധതി: അക്കൗണ്ട് തുറക്കാന്‍ ഇനി 250 രൂപ മതി

 

ന്യൂഡെല്‍ഹി: പെണ്‍കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ ആരംഭിച്ച സുകന്യ സമൃദ്ധി നിക്ഷേപ പദ്ധതിയില്‍ ചില മാറ്റങ്ങള്‍ സര്‍ക്കാര്‍ വരുത്തി. അക്കൗണ്ട് തുടങ്ങാന്‍ 250 രൂപയാക്കിയതാണ് പ്രധാന മാറ്റം. നേരത്തെ 1000 രൂപയായിരുന്നു.

ഓരോ വര്‍ഷവും ചുരുങ്ങിയത് 250 രൂപ വീതം അക്കൗണ്ടില്‍ അടച്ചാല്‍ മതിയാകും. ഓരോ സാമ്പത്തിക വര്‍ഷവും അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന പരമാവധി തുക ഒന്നര ലക്ഷം രൂപയാണ്.

പോസ്റ്റ്ഓഫീസ്, ബാങ്കുകള്‍ എന്നിവടങ്ങളില്‍ അക്കൗണ്ട് തുടങ്ങാം. കുഞ്ഞ് ജനിച്ച് പത്തുവയസ്സിനുള്ളില്‍ അക്കൗണ്ട് ആരംഭിക്കാം. 21 വയസ്സുവരെയോ വിവാഹിതയാകുന്നതുവരെയോ നിക്ഷേപം തുടരാമെന്നതാണ് സുകന്യ സമൃദ്ധിയുടെ പ്രത്യേകത. സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ആദായ നിരക്കുമായി ബന്ധപ്പെടുത്തിയാണ് പദ്ധതിയുടെ പലിശ പരിഷ്‌കരിക്കുന്നത്.

 

 

Comments

comments

Categories: FK News, Slider, Women