മഹീന്ദ്ര എംഡിയുടെ ശമ്പളത്തില്‍ 65.22 ശതമാനം വര്‍ധന

മഹീന്ദ്ര എംഡിയുടെ ശമ്പളത്തില്‍ 65.22 ശതമാനം വര്‍ധന

മുംബൈ: മഹീന്ദ്ര ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ പവന്‍ ഗോയങ്കയുടെ പ്രതിഫലം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65.22 ശതമാനം വര്‍ധിച്ച് 12.21 കോടി രൂപയായെന്ന് കമ്പനിയുടെ 2017-18 വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ട്. കമ്പനിയില്‍ അദ്ദേഹത്തിന് ലഭിച്ച ഓഹരികളുടെ മൂല്യം ഉള്‍പ്പെടെയാണിത്. ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയേക്കാളും കൂടുതലാണ് ഗോയങ്കയുടെ ശമ്പളം. 8.03 കോടി രൂപയാണ് ആനന്ദിന് ശമ്പളയിനത്തില്‍ ലഭിച്ചത്. 4.69 ശതമാനം വര്‍ധന മാത്രമാണ് അദ്ദേഹത്തിന്റെ ശമ്പളത്തില്‍ ഉണ്ടായത്.

വ്യക്തിഗതമായ പ്രകടനം, പണപ്പെരുപ്പം, മേഖലയില്‍ നിലവിലുള്ള പ്രവണതകള്‍ തുടങ്ങിയ അളവുകോലുകളുടെ അടിസ്ഥാനത്തിലാണ് മാനേജിംഗ് ഡയറക്റ്ററുടെയും എക്‌സിക്യൂട്ടീവ് ചെയര്‍മാന്റെയും പ്രതിഫലം നിശ്ചയിക്കുന്നതെന്ന് കമ്പനി പറഞ്ഞു. കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.83 ലക്ഷമാണ് ജീവനക്കാരുടെ ശരാശരി വേതനം. 2018 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 20,867 സ്ഥിരം ജീവനക്കാരാണ് മഹീന്ദ്ര ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്നത്.

201718 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയിലെ ഇടത്തരം ജീവനക്കാരുടെ പ്രതിഫലത്തില്‍ 10.59 ശതമാനം വര്‍ധനയാണുണ്ടായത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ സിഎഫ്ഒയും സിഐഒയുമായ വിഎസ് പാര്‍ത്ഥസാരഥിക്ക് ഈ കാലയളവില്‍ ശമ്പളമായി ലഭിച്ചത് 4.14 കോടി രൂപയാണ്. കമ്പനിയില്‍ അദ്ദേഹത്തിന് ലഭിച്ച ഓഹരികളുടെ മൂല്യം ഉള്‍പ്പെടെയാണിത്. മുന്‍ വര്‍ഷത്തേതില്‍നിന്ന് 13.55 ശതമാനം വര്‍ധനയാണ് അദ്ദേഹത്തിന്റെ ശമ്പളത്തിലുണ്ടായത്.

 

 

 

 

 

 

 

 

Comments

comments