ലോയല്‍റ്റി ഡിജിറ്റല്‍ വാലെറ്റുമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

ലോയല്‍റ്റി ഡിജിറ്റല്‍ വാലെറ്റുമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

 

സിംഗപ്പൂര്‍: സിംഗപ്പൂര്‍ എയര്‍ലൈന്‍സ് മൈക്രോസോഫ്റ്റ്, കെപിഎംജി ഡിജിറ്റല്‍ വില്ലേജ് എന്നിവരുമായി സഹകരിച്ച് ബ്ലോക്ക്‌ചെയ്ന്‍ അധിഷ്ഠിത എയര്‍ലൈന്‍ ലോയല്‍റ്റി ഡിജിറ്റല്‍ വാലെറ്റ് പുറത്തിറക്കി. ക്രിസ്‌പേ എന്ന പേരില്‍ സ്ഥിര യാത്രക്കാര്‍ക്കായി അവതരിപ്പിച്ചിരിക്കുന്ന മൈല്‍സ് അധിഷ്ഠിത ലോയല്‍റ്റി പ്രോഗ്രാം ഗൂഗിള്‍ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ഇപ്പോള്‍ ലഭ്യമാണ്.

യാത്രക്കാര്‍ക്ക് തങ്ങള്‍ വിമാനത്തില്‍ യാത്ര ചെയ്യുന്ന മൈലുകള്‍ ഡിജിറ്റല്‍ പേമെന്റ് യൂണിറ്റുകളാക്കി മാറ്റാന്‍ സൗകര്യം നല്‍കുന്ന ക്രിസ്‌പേ, ഇതുപയോഗിച്ച സിംഗപ്പൂര്‍ എയര്‍ലൈനുമായി പങ്കാളിത്തമുള്ള കച്ചവടക്കാരില്‍ നിന്ന് ഷോപ്പിംഗ് നടത്താന്‍ അവസരം ഒരുക്കുന്നു. പ്രോഗ്രാമില്‍ പങ്കാളിയാകുന്ന ഉപഭോക്താവ് മൊബീല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നു. പിന്നീട് അവര്‍ വിമാനയാത്രയിലൂടെ പിന്നിടുന്ന ദൂരത്തെ മൈലുകളായി കണക്കുകൂട്ടി അവയെ ക്രിസ്‌പേ വാലെറ്റിലെ ഡിജിറ്റല്‍ യൂണിറ്റുകളാക്കി (ക്രിസ്‌പേ മൈല്‍സ്) മാറ്റുന്നു സിംഗപ്പൂര്‍ എയര്‍ലൈനിന്റെ പങ്കാളികളായ കച്ചവടക്കാരുടെ അടുത്ത് ഷോപ്പിംഗ് നടത്തി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ക്രിസ്‌പേ മൈല്‍സ് വഴി പേമെന്റ് നടത്താം. നേരത്തെ ക്രിസ്ഫ്‌ളെയര്‍ എന്ന പേരില്‍ ഒരു ലോയല്‍റ്റി പ്രോഗ്രാം എയര്‍ലൈന്‍ അവതരിപ്പിച്ചിരുന്നു. വാലെറ്റ് ഉപഭോക്താക്കള്‍ക്ക് പോയിന്റ് ഓഫ് സെയിലില്‍ ഓഫ്‌സെറ്റ് പര്‍ച്ചേസുകള്‍ക്കായി മിനിമം 15 ക്രിസ്‌പേ മെല്‍സ് (0.73 യുഎസ് ഡോളര്‍) ചെലവാക്കാനാകും.

ആദ്യഘട്ടമെന്ന നിലയില്‍ ക്രിസ്‌പേ സേവനത്തിനായി ബ്യൂട്ടി സേവനം, ക്ഷണം, പാനീയങ്ങള്‍, പെട്രോള്‍, റീട്ടെയ്ല്‍ തുടങ്ങിയ വിഭാഗങ്ങളിലെ 18 കച്ചവടക്കാരുമായിട്ടാണ് എയര്‍ലൈന്‍സ് സഹകരിക്കുന്നത്. സിംഗപ്പൂരുള്ള കച്ചവടക്കാരില്‍ നിന്നുള്ള ഷോപ്പിംഗിനുമാത്രമാണ് സേവനം ഇപ്പോള്‍ ലഭ്യമാകുന്നതെങ്കിലും താമസിക്കാതെ കൂടുതല്‍ കച്ചവടക്കാരെ പ്ലാറ്റ്‌ഫോമിലേക്ക് ഉള്‍പ്പെടുത്തുമെന്ന് എയര്‍ലൈന്‍സ് അറിയിച്ചു. ഫെബ്രുവരിയില്‍ ക്രിസ്‌പേ വാലെറ്റിന്റെ പരീക്ഷണ പതിപ്പ് വിജയകരമായി പരീക്ഷിച്ചിരുന്നു.

Comments

comments

Categories: FK News