ചില്ലറവ്യാപാരരംഗത്തെ പ്രതിസന്ധിയെ നേരിടുന്ന ലണ്ടന്‍

ചില്ലറവ്യാപാരരംഗത്തെ പ്രതിസന്ധിയെ നേരിടുന്ന ലണ്ടന്‍

ചില്ലറവിപണിയെ ബാധിച്ചിരിക്കുന്ന മാന്ദ്യത്തെ റിയല്‍റ്റി ബിസിനസിലൂടെ നേരിടാനൊരുങ്ങുന്ന ഇംഗ്ലീഷ് തന്ത്രം ഫലം കാണുമോ?

ബ്രിട്ടണിലെ തകരുന്ന സമ്പദ്‌രംഗത്തിന്റെ പ്രത്യക്ഷസൂചനയായി മുപ്പതിനായിരത്തിലധികം ചില്ലറവ്യാപാരസ്ഥാപനങ്ങള്‍ പ്രതിസന്ധിയിലെന്നു റിപ്പോര്‍ട്ട്. 30,574 പൊതു ചില്ലറ വ്യാപാരികള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇവരുടെ എണ്ണത്തില്‍ നാലു ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് കണ്‍സള്‍ട്ടന്റ് ബെഗ്ബീസ് ട്രേണര്‍ നടത്തിയ പഠനങ്ങളില്‍ പറയുന്നു. ബ്രിട്ടീഷ് പട്ടണങ്ങളിലും നഗരങ്ങളിലും വ്യാപിച്ചു കിടക്കുന്ന സ്റ്റോറുകള്‍ക്ക് ഉടന്‍ തന്നെ താഴു വീഴുമെന്നും കൂടുതല്‍ ചില്ലറവില്‍പ്പനശാലകള്‍ അനിശ്ചിതത്വം അനുഭവിക്കുന്നുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.

ചില്ലറവ്യാപാരസ്ഥാപന ശൃംഖലകള്‍ ചെലവുകള്‍ വെട്ടിച്ചുരുക്കാനും പുതിയ തന്ത്രങ്ങള്‍ അവതരിപ്പിക്കാനും ശ്രമിക്കുന്നതു തുടരുന്നതിനിടെ അഞ്ചു വര്‍ഷത്തിനിടെ 61,000 ഷോപ്പുകളും 50,000 റീറ്റെയില്‍ ജോലികളും ഇല്ലാതായി. ഓണ്‍ലൈന്‍ എതിരാളികളില്‍ നിന്ന് ഉയര്‍ന്ന മത്സരം, ജീവനക്കാരുടെ ഉയര്‍ന്ന പ്രതിഫലം, വര്‍ദ്ധിച്ച ബിസിനസ്സ് നിരക്കുകള്‍ എന്നിങ്ങനെ പല റീറ്റെയിലര്‍മാരുടെയും തിരിച്ചുവരവ് അസാധ്യമാകുന്ന സാഹചര്യമാണ് ബ്രിട്ടീഷ് ഹൈ സ്ട്രീറ്റില്‍ നിലവിലുള്ളത്.

ബിസിനസ് നിരക്ക് വര്‍ദ്ധനവുകള്‍ ബാധിച്ച ചില്ലറ വ്യാപാരികളും സാങ്കേതികവിദ്യയില്‍ നിക്ഷേപിക്കാന്‍ വിമുഖത കാട്ടുകയും വിപണനത്തിലൂടെ തങ്ങളുടെ ഉപഭോക്തൃ അടിത്തറ വളര്‍ത്തുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നവരാണ് നഷ്ടത്തിലേക്കു വീഴുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ ചില്ലറ വ്യാപാരികള്‍ ഇതിനോടകം തന്നെ കടക്കെണിയില്‍ വീണവരോ സാമ്പത്തികഞെരുക്കം ബാധിക്കപ്പെട്ടവരോ ആയിരിക്കുമെന്നും പഠനത്തില്‍ നിന്നു വ്യക്തം.

മദര്‍കെയര്‍, കാര്‍പ്പെറ്റ്‌റൈറ്റ്, ന്യൂ ലുക്ക്, പ്രെസ്സോ, ജാമീസ് ഇറ്റാലിയന്‍ തുടങ്ങിയവയുടെ നൂറുകണക്കിന് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടാന്‍ തുടങ്ങിയതോടെ ചില്ലറവ്യാപാരമേഖലയില്‍ ഈ വര്‍ഷം 35,000 ത്തിലധികം ജോലികള്‍ അപ്രത്യക്ഷമായിട്ടുണ്ട്. പൗണ്ട് വേള്‍ഡിലെ 5000 ജീവനക്കാരാണ് വഴിയാധാരമാകുക

കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യമാണ് ചില്ലറവ്യാപാര മേഖല നേരിടുന്നത് എന്ന് പ്രമുഖചില്ലറ വില്‍പ്പന ശൃംഖല മക് കോള്‍സ് മുന്നറിയിപ്പു തരുന്നു. മേഖല അഭിമുഖീകരിക്കുന്ന നിരവധി വിഷയങ്ങളുയര്‍ത്തി മെയില്‍ സേവ് ഔവര്‍ ഹൈ സ്ട്രീറ്റ്‌സ് ക്യാംപെയ്‌നിന് ഒരുങ്ങിയിരിക്കുകയാണ് വ്യാപാരസമൂഹം. ബിസിനസ്സ് നിരക്കുകള്‍ പരിഷ്‌ക്കരിക്കല്‍, കാര്‍ പാര്‍ക്ക് ചാര്‍ജുകള്‍ വെട്ടിച്ചുരുക്കല്‍, ഇന്റര്‍നെറ്റ് റീറ്റെയിലര്‍മാര്‍ക്കു ന്യായമായ നികുതിയേര്‍പ്പെടുത്തല്‍ എന്നിവയാണ് ആവശ്യപ്പെടുന്നത്.

പ്രമുഖ റീറ്റെയ്‌ലറായ മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ അടുത്ത നാലു വര്‍ഷത്തിനകം നൂറു സ്റ്റോറുകളും ഡിപ്പാര്‍ട്ട്‌മെന്റ് ശൃംഖലയായ ഫ്രേസര്‍ ചങ്ങലയായ 31 ഷോപ്പുകളും വെട്ടിച്ചുരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രണ്ടു കൂട്ടരും ബിസിനസ്സ് നിരക്കുകളെയാണ് കുറ്റപ്പെടുത്തന്നത്. ജൂണ്‍ അവസാനത്തോടെ രാജ്യത്തെ 472,183 കമ്പനികള്‍ പ്രതിസന്ധിയിലേക്കു വീണതായി ബെഗ്ബീസ് ട്രെയ്‌നര്‍ നടത്തിയ സര്‍വ്വേ കണ്ടെത്തി. 2017 ല്‍ ഇവയുടെ എണ്ണത്തില്‍ 9 ശതമാനം വര്‍ധനവുണ്ടായി. സ്ഥാപനങ്ങളെ സേവിക്കുന്ന മെയിന്റനന്‍സ് കമ്പനികള്‍, കോള്‍ സെന്ററുകള്‍, മാര്‍ക്കറ്റിങ് കമ്പനികള്‍ പോലുള്ളവ വലിയ അരക്ഷിതാവസ്ഥ നേരിടുന്നു. ഇവയില്‍ 112,434 അതിജീവനത്തിനു പിടിവള്ളി തേടുകയാണ്.

60,208 കെട്ടിട നിര്‍മ്മാണ സ്ഥാപനങ്ങളും 42,254 റിയല്‍ എസ്റ്റേറ്റ് ബിസിനസുകളും 31,770 ടെലികോം കമ്പനികളും പ്രതിസന്ധിയിലാണ്. ദുരിതമനുഭവിക്കുന്ന കമ്പനികളുടെ വളര്‍ച്ച മന്ദഗതിയിലായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതെ, ചില്ലറവ്യാപാര രംഗം വര്‍ധിച്ചുവരുന്ന അനിശ്ചിതാവസ്ഥയെ അഭിമുഖീകരിക്കുകയാണ്.

പാര്‍ക്ക് മാള്‍ സ്വതന്ത്ര ചില്ലറ വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് വലിയ കൗണ്ടി സ്‌ക്വയര്‍ മാളാണ്. ചില്ലറവിപണിയിലെ പ്രമുഖ ബ്രാന്‍ഡുകളായ ഡെബെനാംസ്, മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ എന്നിവയുടെ ശൃംഖലകള്‍ ഇവിടെയുണ്ട്. കൂടാതെ റിച്ചാര്‍ഡ് റോജേഴ്‌സ്, മാക് ആര്‍തര്‍ ഗ്ലെന്‍ ഔട്ട്‌ലെറ്റ് എന്നിവയും കാണാന്‍ കഴിയും

ബ്രിട്ടീഷ് റീറ്റെയ്ല്‍ വ്യാപാരരംഗം വലിയ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഹൈസ്ട്രീറ്റില്‍ അതിന്റെ പ്രതിഫലനം പ്രത്യക്ഷമാകുന്നത്. കെന്റ് നഗരത്തില്‍ 1980കളില്‍ പണിത ഒരു പാര്‍ക്ക് മാളില്‍ മൂന്നിലൊരു സ്റ്റോറും ഒഴിഞ്ഞുകിടക്കുകയാണ്. അതില്‍ പതിച്ചുകിട്ടിയ ചാരിറ്റി ഷോപ്പുകള്‍ പോലും അതിജീവനത്തിനു കഷ്ടപ്പെടുന്നു. 2013 ല്‍ കണ്‍സര്‍വേറ്റീവ് നിയന്ത്രിത കൗണ്‍സിലിന്റെ ഭരണാധികാരിയായിരുന്ന ക്ലാര്‍സന്റെ അഭിപ്രായത്തില്‍ ഇതൊരു ഗതകാല പ്രൗഢിയില്‍ കഴിയുന്ന പട്ടണമാണ്. അതിനാല്‍ ഇവിടെ പുതുതായൊന്നും സംഭവിക്കുന്നില്ല.

സിറ്റി സെന്റര്‍ പുനര്‍നിര്‍മ്മാണത്തിനായി സ്ഥലം വാങ്ങുന്നതിനായി കൗണ്‍സിലിന്റെ നീക്കം ശക്തമായ ഒരു വാണിജ്യ സംസ്‌കാരമായാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. പഴമയില്‍ ഊറ്റം കൊള്ളുന്നതിനു പകരം പുതിയ കാര്യങ്ങള്‍ കൈപ്പിടിയിലൊതുക്കാനാണ് ഇനി ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം പറയുന്നു.

മൂന്നുവര്‍ഷത്തെ കൗണ്‍സില്‍ ഭരണത്തില്‍ പാര്‍ക്ക് മാള്‍ സമ്പൂര്‍ണ്ണമായി നിറഞ്ഞുനില്‍ക്കുന്നു. 32 ഷോപ്പുകള്‍ നിരന്ന ആര്‍ക്കേഡ് ഷോപ്പിംഗ് മാള്‍ കവാടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് കുടുംബ സൗഹാര്‍ദ്ദപരമായ പരിപാടികളാണ്. ബ്രിട്ടണിലെ ഷോപ്പിംഗ് സന്ദര്‍ശനങ്ങളില്‍ വില്‍പ്പന കുത്തനെ കുറയുന്നതിന്റെ മൂന്നിരട്ടിയാണ് വര്‍ഷാദ്യപാദത്തിലുണ്ടായിരിക്കുന്ന 0.8 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത്, വീഴ്ച 3 ശതമാനത്തില്‍ താഴെയാണ്.

ഇംഗ്ലണ്ടിലെ വടക്കുകിഴക്കന്‍ പട്ടണങ്ങളിലും വടക്കുപടിഞ്ഞാറന്‍ നഗരങ്ങളിലുമായി ദീര്‍ഘകാലം ഒഴിഞ്ഞുകിടക്കുന്ന കടകളുടെ ഉടമസ്ഥര്‍ക്ക് ആഷ്‌ഫോര്‍ഡ് കൗണ്‍സിലിനോട് തര്‍ക്കിക്കാനാകും. കാരണം ഈ ഷോപ്പുകള്‍ക്ക് സ്വാഭാവികമായി ചില ഗുണങ്ങളുണ്ട്. ഹൈ സ്പീഡ് റെയില്‍ ലൈന്‍ ഇതിലൂടെ പോകുന്നതിനാല്‍ ലണ്ടന്‍ നഗരകേന്ദ്രത്തിലേക്ക് അര മണിക്കൂര്‍ യാത്രയേ വേണ്ടി വരുന്നുള്ളൂ. പാരിസില്‍ രണ്ടു മണിക്കൂറിനുള്ളിലെത്താം. ഇവിടെ റിയല്‍ എസ്‌റ്റേറ്റ് വില കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ്.

ഇത് മനസിലാക്കിക്കൊണ്ടുള്ള വിലപേശലിനാണ് കൗണ്‍സില്‍ തയാറായിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു കൊണ്ട് റിയല്‍എസ്റ്റേറ്റ് വരുമാനം വര്‍ധിപ്പിക്കാനുള്ള സാധ്യതയാണ് അവര്‍ തേടുന്നത്. പാര്‍ക്ക് മാളില്‍ ഒഴിഞ്ഞ കടകള്‍ നിറയ്ക്കാന്‍ സ്വതന്ത്ര ചില്ലറ വ്യാപാരികള്‍ക്ക് ഇഷ്ടാനുസരണം റീറ്റെയില്‍ ശൃംഖലകള്‍ വാഗ്ദാനം ചെയ്തു. തദ്ദേശീയരായ കരകൗശല തൊഴിലാളികള്‍ സ്ഥാപിച്ച മെയ്ഡ് ഇന്‍ ആഷ് ഫോര്‍ഡിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. എംപോറിയാ ഫാബ്രിക്ക് ആന്‍ഡ് ക്രാഫ്റ്റ് എന്ന ഷോപ്പിലൂടെയണ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടത്തുന്നത്.

കുറച്ച് ചാരിറ്റി ഷോപ്പുകളല്ലാതെ ഒന്നും ഇവിടെ ഉണ്ടായിരുന്നില്ല. നിരവധി കടകള്‍ ശൂന്യമായിരുന്നു. അത് വളരെ ശോചനീയമായ അവസ്ഥയാണ് സൃഷ്ടിച്ചിരുന്നതെന്ന് മേഡ് ഇന്‍ ആഷ്‌ഫോര്‍ഡ് നടത്തിപ്പുകാരിയായ മെലിസ ഡോക്കിന്‍സ് പറയുന്നു. ബിസിനസ് ശക്തമാണ്. ഇന്ന് സ്ഥിതി മാറി, ജൂണിലെ വില്‍പ്പന മുന്‍ വര്‍ഷത്തേക്കാള്‍ 13% ഉയര്‍ന്നിരിക്കുന്നു. ഒരു ദശാബ്ദത്തിനുള്ളില്‍ തന്നെ ഒരു ലക്ഷം ഷോപ്പുകള്‍ അടച്ചുപൂട്ടുന്ന നിലയില്‍ നിന്ന് മാറ്റം വന്നിരിക്കുന്നുവെന്നാണ് പുതിയ ഗ്രിംസി റിപ്പോര്‍ട്ട്. ബ്രിട്ടണില്‍ ഇപ്പോള്‍ ചില്ലറ വ്യാപാരമേഖലയില്‍ കടുത്ത മല്‍സരം നടക്കുന്നുണ്ടെന്ന് അംഗീകരിക്കേണ്ടതുണ്ട്. റിയല്‍റ്റി വ്യാപാരം നഗരകേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങിയെന്നു വരില്ല.

മദര്‍കെയര്‍, കാര്‍പ്പെറ്റ്‌റൈറ്റ്, ന്യൂ ലുക്ക്, പ്രെസ്സോ, ജാമീസ് ഇറ്റാലിയന്‍ തുടങ്ങിയവയുടെ നൂറുകണക്കിന് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടാന്‍ തുടങ്ങിയതോടെ ചില്ലറവ്യാപാരമേഖലയില്‍ ഈ വര്‍ഷം 35,000 ത്തിലധികം ജോലികള്‍ അപ്രത്യക്ഷമായിട്ടുണ്ട്. പൗണ്ട് വേള്‍ഡിലെ 5000 ജീവനക്കാരാണ് വഴിയാധാരമാകുകയെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ചില്ലറവ്യാപാരമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി ജേക്ക് ബെറി, ഗ്രഹാം ഗാല്‍പിന്റെ നേതൃത്വത്തില്‍ വിദഗ്ധസമിതിയെ നിയോഗിച്ചു.

 

ആഷ്‌ഫോര്‍ഡില്‍, ആസൂത്രണ നയത്തില്‍ ഇളവനുവദിക്കാന്‍ കൗണ്‍സില്‍ ആലോചിക്കുന്നു. നഗരകേന്ദ്രത്തിലെ വിശാലമായ കെട്ടിടങ്ങള്‍ കൊമേഷ്യല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം. ഭാവിയെക്കുറിച്ചുള്ള ഭയം അവസാനിപ്പിക്കാനാണ് കൗണ്‍സിലിനോട് സമിതി ആവശ്യപ്പെടുന്നത്. അഞ്ചോ പത്തോ വര്‍ഷം മുമ്പുള്ളതു പോലല്ല നഗരകേന്ദ്രങ്ങള്‍. ചില ദീര്‍ഘകാല താമസക്കാര്‍ ആശങ്കാകുലരാണ്. ഹൈസ്ട്രീറ്റിലേക്ക് തിരിച്ചുപോകാന്‍ അവര്‍ ആഗ്രഹിക്കുന്നു.

ആഷ്‌ഫോര്‍ഡിന്റെ നേട്ടങ്ങളായ ഹൈ സ്പീഡ് റെയില്‍ ലൈനിന്റെ സാമീപ്യമാണ് ഇവിടെ റിയല്‍റ്റി ബിസിനസിന് അനുകൂലമാകുന്നത്. റെയില്‍വേ ലൈന്‍ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനും നിര്‍ണായകമാണ്. തെക്കോട്ട് 20 മൈല്‍ ദൂരം യാത്രചെയ്താല്‍ തീരനഗരമായ ഫോക്ക്സ്റ്റണിലെത്തും. പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ ഇത്ര അനുയോജ്യമായ പ്രദേശം ഇവിടെ വേറെയില്ല.

പാര്‍ക്ക് മാള്‍ സ്വതന്ത്ര ചില്ലറ വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് വലിയ കൗണ്ടി സ്‌ക്വയര്‍ മാളാണ്. ചില്ലറവിപണിയിലെ പ്രമുഖ ബ്രാന്‍ഡുകളായ ഡെബെനാംസ്, മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ എന്നിവയുടെ ശൃംഖലകള്‍ ഇവിടെയുണ്ട്. കൂടാതെ റിച്ചാര്‍ഡ് റോജേഴ്‌സ്, മാക് ആര്‍തര്‍ ഗ്ലെന്‍ ഔട്ട്‌ലെറ്റ് എന്നിവയും കാണാന്‍ കഴിയും. അവിടെ, 90 മില്ല്യണ്‍ ഡോളറിന്റെ കെട്ടിടങ്ങള്‍ക്കുള്ള നിക്ഷേപമാണുള്ളത്. 50 സ്റ്റോറുകള്‍ ഇതിലൂടെ കൂട്ടിച്ചേര്‍ക്കപ്പെടും.

 

കോടികള്‍ മുടക്കി ആഷ്‌ഫോര്‍ഡ് കൗണ്‍സില്‍ പാര്‍ക്ക് മാള്‍ വാങ്ങിയപ്പോള്‍, മറ്റ് കൗണ്‍സിലുകളും വളരെ വലിയ ചില്ലറവ്യാപാര ഇടപാടുകളില്‍ ഏര്‍പ്പെടുകയുണ്ടായി. ഇതി വളരെ ആശങ്കാജനരമായ നീക്കമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കന്റര്‍ബറി കൗണ്‍സില്‍, 75മില്യണ്‍ പൗണ്ട് ചെലവാക്കി വൈറ്റ്‌ഫ്രെയേഴ്‌സ് ഷോപ്പിംഗ് സെന്ററിന്റെ നടത്തിപ്പ് ഏറ്റെടുത്തത് ഉദാഹരണം. ഷ്രോപ്പ്ഷയര്‍ കൗണ്ടി കൌണ്‍സിലാകട്ടെ ഷ്രൂസ്ബറിയിലെ മൂന്ന് ഷോപ്പിംഗ് സെന്ററുകളില്‍ 50 മില്യണ്‍ പൗണ്ട് ചെലവഴിച്ചു.

ടൗണ്‍ സെന്റര്‍ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ആഷ്‌ഫോര്‍ഡിന്റെ നീക്കത്തെ തുടര്‍ന്ന് മാക് ആര്‍തര്‍ ഗ്ലെന്‍ സെന്ററിന്റെ 100,000 ചതുരശ്ര അടി വിസ്തൃതി കൂട്ടാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള കൗണ്‍സിലിന്റെ തീരുമാനം കൗശലപൂര്‍വമുള്ളതാണെന്ന് തോന്നുന്നു. കാരണം ഇവിടെ ചില ബ്രാന്‍ഡുകള്‍ക്ക് കര്‍ശന നിയന്ത്രണം ചുമത്തിയിട്ടുണ്ട്. കാല്‍വിന്‍ ക്ലീന്‍സ്, ബാര്‍ബര്‍ ജാക്കറ്റ്, ഡീസല്‍ ജീന്‍സ് തുടങ്ങിയവയുടെ വില കുറച്ചുകൊണ്ട് സമ്പദ് വ്യവസ്ഥയെ സഹായിക്കണമെന്ന് കൗണ്‍സില്‍ വാദിക്കുന്നു.

നഗരവികസനകാര്യത്തില്‍ സംതുലനാവസ്ഥ ചെലുത്തണമെന്നാണ് ഗാല്‍പിന്റെ ആവശ്യം. ഞങ്ങള്‍ പാര്‍ക്ക് മാള്‍ ഏറ്റെടുക്കുമ്പോള്‍ വളരെ കുറഞ്ഞ തുകയേ ചെലവാക്കേണ്ടി വന്നുള്ളൂ. പിന്മാറാവുന്ന സാഹചര്യമല്ലെങ്കില്‍ താനിതിന് അനുകൂലമല്ലെന്ന് അദ്ദേഹം പറയുന്നു. കൗണ്‍സില്‍ സോഷ്യല്‍ എന്‍ജിനിയറിംഗ് ബിസിനസ്സില്‍ അല്ല ഇടപെടുന്നത്. ജനങ്ങള്‍ക്ക് മികച്ച സേവനം കിട്ടുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനാണ് താല്‍പര്യം കൊടുക്കാറുള്ളത്. നമ്മള്‍ ചെയ്ത ഒരു കാര്യത്തിലും പിഴവു സംഭവിച്ചിട്ടില്ല. ഹൈസ്ട്രീറ്റില്‍ വ്യാപാരം പഴയനിലയിലാക്കാനാകുകയാണ് പ്രധാനം. നല്ലനാളുകളിലേക്കു തിരികെ വന്നാല്‍ അവിടെ പണമൊഴുകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 

Comments

comments

Categories: FK Special
Tags: London