ഐഎസ്‌ഐ ഹെല്‍മറ്റ് : പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു

ഐഎസ്‌ഐ ഹെല്‍മറ്റ് : പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു

ഹെല്‍മറ്റുകളുടെ പരമാവധി ഭാരം 1.2 കിലോഗ്രാം മാത്രമായിരിക്കണമെന്ന് ബിഐഎസ്

ന്യൂഡെല്‍ഹി : ഐഎസ്‌ഐ ഹെല്‍മറ്റ് സംബന്ധിച്ച പുതിയ മാനദണ്ഡങ്ങള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബിഐഎസ്) പ്രഖ്യാപിച്ചു. 2019 ജനുവരി 15 മുതല്‍ മോട്ടോര്‍സൈക്കിള്‍ ഹെല്‍മറ്റുകളുടെ പരമാവധി ഭാരം 1.2 കിലോഗ്രാം മാത്രമായിരിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. നിലവില്‍ ഇത് 1.5 കിലോഗ്രാമാണ്. ഹെല്‍മറ്റ് നിര്‍മാതാക്കള്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്ന് ബിഐഎസ് ആവശ്യപ്പെട്ടു.

നിലവാരമില്ലാത്ത ഹെല്‍മറ്റുകള്‍ വില്‍ക്കുന്നത് കുറ്റകരമാണെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മോട്ടോര്‍സൈക്ലിസ്റ്റുകള്‍ക്ക് വേണ്ടിയുള്ളതാണെന്ന് ഹെല്‍മറ്റുകളില്‍ വ്യക്തമാക്കിയിരിക്കണം. ഐഎസ്‌ഐ മുദ്രയുള്ള മറ്റ് ഹെല്‍മറ്റുകള്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നത് തടയാനാണിത്.

പുതിയ മാനദണ്ഡങ്ങള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബിഐഎസ്) പ്രഖ്യാപിച്ചു

ഐഎസ്‌ഐ ഹെല്‍മറ്റ്‌സ് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്‍ പുതിയ മാനദണ്ഡങ്ങള്‍ സ്വാഗതം ചെയ്തു. റോഡ് അപകടങ്ങളെതുടര്‍ന്നുള്ള മരണങ്ങള്‍ കുറയുന്നതിന് ഇത് സഹായിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് കപൂര്‍ പറഞ്ഞു.

Comments

comments

Categories: Auto