പ്രവാസി സമൂഹം ഇന്ത്യയുടെ സന്ദേശ വാഹകര്‍: പ്രധാനമന്ത്രി

പ്രവാസി സമൂഹം ഇന്ത്യയുടെ സന്ദേശ വാഹകര്‍: പ്രധാനമന്ത്രി

റുവാണ്ടയുടെ പുരോഗതിയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്ക് വളരെ വലുതാണെന്നാണ് പ്രസിഡന്റ് പോള്‍ കാഗ്‌മെ

റുവാണ്ട: ഇന്ത്യയില്‍ നിന്നുള്ള പ്രവാസി സമൂഹം ലോകത്തിന്റെ എല്ലാ മേഖലകളിലുമുള്ള രാഷ്ട്രങ്ങളില്‍ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തുകയാണെന്നും അവരാണ് ഇന്ത്യയുടെ സന്ദേശ വാഹകരെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു പ്രധാനമന്ത്രി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് അദ്ദേഹം റുവാണ്ടയിലെത്തിയത്.ആഫ്രിക്കയിലെ അതിവേഗം വളരുന്ന സമ്പദ്ഘടനകളിലൊന്നായ റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

റുവാണ്ടയുടെ പുരോഗതിയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്ക് വളരെ വലുതാണെന്നാണ് പ്രസിഡന്റ് പോള്‍ കാഗ്‌മെ പറഞ്ഞത്. രാജ്യത്ത് നിരവധി സാമൂഹിക സേവനങ്ങളാണ് ഇന്ത്യക്കാര്‍ ചെയ്യുന്നതെന്ന് കാഗ്‌മെ പറഞ്ഞുവെന്നും ഇക്കാര്യം കേള്‍ക്കാനായതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

റുവാണ്ടയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനെ വേണമെന്ന പ്രവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം അംഗീകരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധം, വ്യാപാരം, കാര്‍ഷിക മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തിക്കൊണ്ട് ഇരുരാജ്യങ്ങള്‍ക്കുമടയിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയും റുവാണ്ട പ്രസിഡന്റ് പോള്‍ കാഗ്‌മെയും തമ്മില്‍ ചര്‍ച്ച നടത്തി.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി റുവാണ്ടയിലെ ഗ്രാമീണ മേഖലയ്ക്കായി 200 പശുക്കളെയും ഇന്ത്യ സമ്മാനമായി നല്‍കി.

Comments

comments

Categories: Slider, World
Tags: Ruvanda