‘കാഷ് ഓണ്‍ ഡെലിവറി നിയമവിരുദ്ധം’; ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ആര്‍ബിഐയുടെ വിമര്‍ശനം

‘കാഷ്  ഓണ്‍ ഡെലിവറി നിയമവിരുദ്ധം’; ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ആര്‍ബിഐയുടെ വിമര്‍ശനം

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് കമ്പനികള്‍ നടത്തുന്ന കാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നം കൈമാറി പണം വാങ്ങുന്ന സംവിധാനമാണ് കാഷ് ഓണ്‍ ഡെലിവറി.

അനധികൃത കച്ചവടമാണ് ഇത്തരത്തിലൂടെ ഓണ്‍ലൈന്‍ കമ്പനികള്‍ നടത്തുന്നതെന്ന് ആര്‍ബിഐ വ്യക്തമാക്കി. വിവരവാകാശ നിയമപ്രകാരം അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടിയിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്.

ഫഌപ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ തുടങ്ങി നിരവധി പ്രമുഖ ഇ കൊമേഴ്‌സ് കമ്പനികള്‍ ഉള്‍പ്പടെ ഓണ്‍ലെന്‍ വിപണന രംഗത്തെ സ്ഥാപനങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി സംവിധാനം ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കുന്നുണ്ട്.

പേമെന്റ്‌സ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റം ആക്ട് 2007 പ്രകാരം ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കാഷ് ഓണ്‍ ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്താന്‍ അനുമതിയില്ലെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടി.

 

Comments

comments

Related Articles