മികച്ച കോഴ്‌സുകള്‍ ചെയ്യാം, കൂടുതല്‍ ശമ്പളം വാങ്ങാം

മികച്ച കോഴ്‌സുകള്‍ ചെയ്യാം, കൂടുതല്‍ ശമ്പളം വാങ്ങാം

സര്‍വ്വകലാശാലകളില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റ് ലഭിക്കാനായി പല വിദ്യാര്‍ത്ഥികളും ശ്രമിക്കുന്നുണ്ട്. എന്നാല്‍ തിരഞ്ഞെടുത്ത ബിരുദം പൂര്‍ത്തിയാക്കിയ ശേഷം അവര്‍ യഥാര്‍ഥത്തില്‍ വരുമാനം നേടുന്നുണ്ടോ എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഡാറ്റ നടത്തിയ പഠനത്തില്‍ ഇരുപതോളം പ്രശസ്തമായ കോഴ്‌സുകളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. പഠനം കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉയര്‍ന്ന ശമ്പളത്തോടു കൂടിയ ജോലി കിട്ടാന്‍ സാധ്യതയുള്ള കോഴ്‌സുകളെ സംബന്ധിച്ചാണ് റിപ്പോര്‍ട്ട്.

ഇതില്‍ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 47300 പൗണ്ട് വരെ സമ്പാദിക്കുന്ന കോഴ്‌സുകളാണ് മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകള്‍. 20 കോഴ്‌സുകളുടെ ഏറ്റവും മുകളില്‍ ഉള്ള കോഴ്‌സും ഇവ തന്നെയാണ്. അഞ്ച് വര്‍ഷത്തെ പഠനത്തിന് ശേഷം ഏറ്റവുമധികം സമ്പാദിക്കാന്‍ കഴിയുന്ന ഒരു മേഖലയാണിത്.

പഠന ശേഷം ഉയര്‍ന്ന ശമ്പളത്തോടെയുള്ള കോഴ്‌സുകള്‍( സമ്പാദ്യത്തിന്റെ തോത് അനുസരിച്ച് )

1. മെഡിസിന്‍ ,ദന്തവൈദ്യം – 47300
2. സാമ്പത്തികശാസ്ത്രം – 37900
3. വെറ്റിനറി സയന്‍സ് – 34900
4. ഗണിത ശാസ്ത്രം- 33100
5 എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി – 32600
6. നഴ്‌സിങ് – 28500
7. കമ്പ്യൂട്ടര്‍ സയന്‍സ്- 27800
8. ഭാഷാപഠനം- 27400
9. ഫിസിക്കല്‍ സയന്‍സ് – 27100
10. ബിസിനസ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍- 26800
11. ഹിസ്റ്ററി ആന്‍ഡ് ഫിലോസഫി. 25400
12. നിയമ പഠനം- 25200
13. ബയോളജി- 24500
14. സോഷ്യല്‍ സയന്‍സ്- 24500
15. ഇംഗ്ലീഷ് – 24000
16. എഡ്യുക്കേഷന്‍ -23700
17. മാസ് കമ്മ്യൂണിക്കേഷന്‍ – 22800
18. സൈക്കോളജി- 22600
19. അഗ്രികള്‍ച്ചറല്‍ സ്റ്റഡീസ്- 20500
20 ആര്‍ട്‌സ് ആന്‍ഡ് ഡിസൈന്‍- 20200

 

Comments

comments

Categories: Education, FK News, Slider