കാംപസ് റിക്രൂട്ട്‌മെന്റ്: മത്സരിച്ച് ആമസോണും ഫ്ലിപ്കാര്‍ട്ടും

കാംപസ് റിക്രൂട്ട്‌മെന്റ്: മത്സരിച്ച് ആമസോണും ഫ്ലിപ്കാര്‍ട്ടും

ന്യൂഡെല്‍ഹി: ആമസോണും ഫ്ലിപ്കാര്‍ട്ടും തമ്മിലുള്ള വിപണി മത്സരം കാംപസ് നിയമനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. കാംപസുകളില്‍ നിന്ന് സമര്‍ത്ഥരായ യുവ ജീവനക്കാരെ കണ്ടെത്താനുള്ള മത്സരത്തിലാണ് ഇരു കമ്പനികളും. ഐഐടികള്‍, ഐഐഎമ്മുകള്‍, എന്‍ഐടികള്‍ എന്നിങ്ങനെ രാജ്യത്തെ ഉന്നത നിലവാരം പൂലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

ഈ വര്‍ഷം മുന്‍ വര്‍ഷത്തേക്കാള്‍ കാംപസ് റിക്രൂട്ട്‌മെന്റുകള്‍ നടത്താനാണ് ആമസോണും ഫഌപ്കാര്‍ട്ടും ലക്ഷ്യമിടുന്നത്. എന്‍ഐടി വാറങ്കല്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (എന്‍ഐഎഫ്ടി), നാഷണല്‍ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ഡിസൈന്‍, ഫാക്കല്‍റ്റി ഓഫ് മാനേജ്‌മെന്റ് (എഫ്എംഎസ്) ഡെല്‍ഹി എന്നിവയില്‍ വേനല്‍കാല നിയമനങ്ങള്‍ നടത്തികൊണ്ട് ഫഌപ്കാര്‍ട്ട് കാംപസ് നിയമനങ്ങള്‍ ആരംഭിക്കുകയാണ്. ഡെല്‍ഹി, മദ്രാസ്, ഖരഗ്പൂര്‍, കാന്‍പൂര്‍, ബോംബൈ, ഗുവാഹത്തി, റൂര്‍ക്കി ഐഐടികളിലും വാരണാസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളെയാണ് എന്‍ജീനയറിംഗ്, ഉല്‍പ്പന്ന, ബിസിനസ് അനലക്റ്റിക്‌സ് തുടങ്ങി വിഭാഗങ്ങളിലെ നിയമനങ്ങള്‍ക്കായി ഫ്ലിപ്കാര്‍ട്ട് സമീപിക്കുന്നത്.

വാള്‍മാര്‍ട്ടിന്റെ നിക്ഷേപം ഈ വര്‍ഷം കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ ഫഌപ്കാര്‍ട്ടിന് സഹായകമാകുമെന്നാണ് പൊതുവെ കരുതുന്നത്. പ്രധാനമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ബിഗ് ഡാറ്റ, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് തുടങ്ങി ആധുനിക ടെക്‌നോളജികളുമായി ബന്ധപ്പെട്ട ജോലികള്‍ക്കാണ് പ്രധാനമായും ജീവനക്കാരെ തേടുന്നതെന്ന് ഫഌപ്കാര്‍ട്ട് വക്താവ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തെ കാംപസ് നിയമനങ്ങളുടെ എണ്ണത്തിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നതിലും ആമസോണാണ് മുന്നിട്ടു നിന്നത്. ഓഹരി വിഹിതം ഉള്‍പ്പെടെ വാര്‍ഷിക ശമ്പളം 30 ലക്ഷമാണ് കമ്പനി വാഗ്ദാനം ചെയ്തത്. ഫഌപ്കാര്‍ട്ട് ഓഹരി വിഹിതം ഇല്ലാതെ 21 ലക്ഷമാണ് വാഗ്ദാനം ചെയ്തത്. ആമസോണ്‍ ആധുനിക ടെക്‌നോളജികളില്‍ പരീക്ഷണങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഐഒടി, സ്പീച്ച് റെകഗ്‌നൈസേഷന്‍, കംപ്യൂട്ടര്‍ വിഷന്‍ പോലുള്ള താല്‍പ്പര്യമുള്ളവരും സ്ഥാപനത്തെ വളര്‍ച്ചയിലേക്ക്് നയിക്കാന്‍ കഴിവുള്ളവരുമായ ഉദ്യോഗാര്‍ത്ഥികളെയാണ് കമ്പനി തേടുന്നതെന്നും ആമസോണ്‍ ടാലന്റ് എക്യൂസിഷന്‍ ഇന്ത്യ ഡയറക്റ്റര്‍ രാജ് കസാ പറഞ്ഞു. മുന്‍ വര്‍ഷത്തേക്കാള്‍ പത്ത് ശതമാനം കൂടുതല്‍ കാംപസ് നിയമനങ്ങള്‍ ഇത്തവണ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഗസ്റ്റില്‍ എന്‍ഐടികളിലാണ് അവസാന പ്ലേസ്‌മെന്റ് ഘട്ടം ആദ്യം അരംഭിക്കുക. മാന്ദി, റൂപാര്‍ പോലുള്ള പുതിയ ഐഐടികള്‍ ഒക്‌റ്റോബറില്‍ പ്ലേസ്‌മെന്റ് ആരംഭിക്കും. പഴയ ഐഐടികള്‍ ഡിസംബറിലാണ് അവസാന പ്ലേസ്‌മെന്റിന് തുടക്കം കുറിക്കുക. ഐഐഎം കൊല്‍ക്കത്തയില്‍ ഒക്‌റ്റോബറില്‍ സമ്മര്‍ പ്ലേസ്‌മെന്റിനായി ഫ്ലിപ്കാര്‍ട്ടും ആമസോണും സന്ദര്‍നം നടത്തും.

Comments

comments

Categories: FK News