എഐ അധിഷ്ഠിത വെര്‍ച്വല്‍ ഏജന്റുമാരെ നിയമിക്കാനൊരുങ്ങി ഗൂഗിള്‍

എഐ അധിഷ്ഠിത വെര്‍ച്വല്‍ ഏജന്റുമാരെ നിയമിക്കാനൊരുങ്ങി ഗൂഗിള്‍

സാന്‍ഫ്രാന്‍സിസ്‌കോ: കാള്‍ സെന്ററുകളിലെ ജോലികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത വെര്‍ച്വല്‍ ഏജന്റുമാരെ നിയമിക്കാനൊരുങ്ങുകയാണ് ടെക് ഭീമന്‍ ഗൂഗിള്‍. സിസ്‌കോ, ജെനസിസ് എന്നിവരുമായി സഹകരിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. കോണ്‍ടാക്റ്റ് സെന്റര്‍ എഐ എന്ന സോഫ്റ്റ്‌വെയറുപയോഗിച്ചാണ് കമ്പനി വെര്‍ച്വല്‍ ഏജന്റുമാരെ വിന്യസിക്കുന്നത്.

ഉപഭോക്താക്കള്‍ കാള്‍ സെന്ററിലേക്ക് ഫോണ്‍ ചെയ്യുന്ന സമയത്ത് കാള്‍ എടുക്കുകയും അതിനുത്തരം നല്‍കുകയുമാകും ഇവരുടെ ആദ്യ ദൗത്യം. വെര്‍ച്വല്‍ ഏജന്റിനു നല്‍കാന്‍ കഴിയാത്ത ഏതെങ്കിലും സേവനം ഉപഭോക്താവ് ആവശ്യപ്പെടുകയാണെങ്കില്‍ കാള്‍ ഓട്ടോമാറ്റിക്കായി മനുഷ്യ ജീവനക്കാരന് കൈമാറപ്പെടുമെന്ന് ഗൂഗിളിലെ മുഖ്യ ശാസ്ത്രജ്ഞന്‍ ഫെയ് ഫെയ് ലീ അറിയിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ക്ലൗഡ് നെക്സ്റ്റ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി നടപ്പിലാക്കുന്നതിനായി ഡയലോഗ്ഫ്‌ളോ എന്റര്‍ൈപ്രസ് എഡീഷന്‍ പോലുള്ള പങ്കാൡളുമായി ചേര്‍ന്ന സമ്പൂര്‍ണായ ഒരു സൊലൂഷനും കോണ്‍ടാക്റ്റ് സെന്ററുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന അധിക സംവിധാനങ്ങളും വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. എഐ ശാക്തീകരണമാണ്. ഈ ശക്തി റീട്ടെയ്ല്‍ കൃഷി, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളില്‍ എല്ലാവര്‍ക്കും എല്ലാ ബിസിനസുകള്‍ക്കും ജനകീയമാക്കാനാണ് ഗൂഗിള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Tech
Tags: Google