ബിസിനസ് വായ്പകള്‍ക്ക് ആവശ്യകതയേറുന്നു

ബിസിനസ് വായ്പകള്‍ക്ക് ആവശ്യകതയേറുന്നു

അബുദാബിയിലാണ് കൂടുതല്‍ ബിസിനസ് വായ്പകള്‍ക്ക് അപേക്ഷകളെത്തുന്നത്

ദുബായ്: യുഎഇയില്‍ ബിസിനസ് വായ്പകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നു. രണ്ടാം പാദത്തില്‍ വ്യക്തിഗത വായ്പകള്‍ക്കുള്ള ആവശ്യകതയിലും നേരിയ വര്‍ധനവുണ്ടായി. എന്നാല്‍ ബിസിനസ് വായ്പകള്‍ക്കുള്ള ആവശ്യകതയിലാണ് മികച്ച വര്‍ധന രേഖപ്പെടുത്തിയത്. അബുദാബിയിലാണ് ബിസിനസ് വായ്പകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരെന്നും സര്‍വേയില്‍ പറയുന്നു.

കഴിഞ്ഞ പാദത്തില്‍ വ്യക്തിഗത വായ്പകള്‍ക്ക് ആവശ്യകത കുറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഈ പാദത്തിലെ നേരിയ വര്‍ധന പോസിറ്റീവായാണ് കരുതപ്പെടുന്നത്. സാമ്പത്തിക രംഗം കൂടുതല്‍ മെച്ചപ്പെടുന്നതിന്റെ സൂചനയായാണ് വായ്പകള്‍ക്ക് ആവശ്യകതയേറുന്നുവെന്ന റിപ്പോര്‍ട്ട് വിലയിരുത്തപ്പെടുന്നത്. വരുമാനത്തില്‍ വന്ന മാറ്റങ്ങളും പലിശ നിരക്കുകളിലെ മാറ്റങ്ങളും ആവശ്യകതയില്‍ നിഴലിച്ചു. മൂന്നാം പാദത്തില്‍ വ്യക്തിഗത വായ്പകള്‍ക്കുള്ള ആവശ്യകതയില്‍ വന്‍വര്‍ധനവുണ്ടാകുമെന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്.

Comments

comments

Categories: Business & Economy, Slider