ഭാര്‍തി ഇന്‍ഫ്രാടെല്‍-ഇന്‍ഡസ് ടവര്‍ ലയനത്തിന് സെബിയുടെ അംഗീകാരം

ഭാര്‍തി ഇന്‍ഫ്രാടെല്‍-ഇന്‍ഡസ് ടവര്‍ ലയനത്തിന് സെബിയുടെ അംഗീകാരം

ന്യൂഡെല്‍ഹി: ടെലികോം ഭീമനായ ഭാര്‍തി എയര്‍ടെല്ലിന്റെ മൊബൈല്‍ ടവര്‍ നിര്‍മാണ വിഭാഗമായ ഇന്‍ഫ്രാടെല്ലിന് ഇന്‍ഡസ് ടവറുമായി ലയിക്കാനുള്ള കരാറിന് ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയില്‍ ( സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നിന്നും അനുമതി ലഭിച്ചു. ലയന നടപടികളില്‍ അടുത്തഘട്ടം നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍(എന്‍സിഎല്‍ടി) നിന്നും അംഗീകാരം ലഭിക്കുക എന്നതാണ്. ഇതിനായി എന്‍സിഎല്‍ടിയെ സമീപിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

ഈ വര്‍ഷം ഏപ്രിലില്‍ ഭാര്‍തി എയര്‍ടെല്‍, ഐഡിയ, വൊഡാഫോണ്‍ ഗ്രൂപ്പ് എന്നിവര്‍ ഇന്‍ഡസ് ടവറുമായി ലയം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ചൈനയ്ക്ക് പുറത്ത് ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ടവര്‍ ഓപ്പറേറ്ററായി മാറാനുള്ള പദ്ധതിയാണ് ലക്ഷ്യം. ഇന്ത്യയില്‍ 22 ഓളം ടെലികോം സേവന പ്രദേശങ്ങളില്‍ 163,000 ടവറുകള്‍ നിര്‍മിക്കാനാണ് കമ്പനിയുടെ പദ്ധതി.

സംയോജിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ഇന്‍ഡസ് ടവേഴ്‌സിന്റെ 100 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കാം. ഭാര്‍തി ഇന്റഫ്രാടെല്‍( 42 ശതമാനം), വൊഡാഫോണ്‍( 42 സതമാനം), ഐഡിയ( 11.15 ശതമാനം), പ്രൊവിഡന്‍സ്( 4.85 ശതമാനം) എന്നിങ്ങനെയാണ് ഓഹരികള്‍.

കരാറിനു ശേഷം എയര്‍ടെല്ലും വൊഡാഫോണും സംയുക്തമായായിരിക്കും കമ്പനിയെ നിയന്ത്രിക്കുക.

Comments

comments