ഇന്‍സ്റ്റഗ്രാമിലെ സമ്പന്നര്‍; വിരാട് കോഹ്‌ലി പതിനേഴാം സ്ഥാനത്ത്

ഇന്‍സ്റ്റഗ്രാമിലെ സമ്പന്നര്‍; വിരാട് കോഹ്‌ലി പതിനേഴാം സ്ഥാനത്ത്

ന്യൂഡെല്‍ഹി: ഇന്‍സ്റ്റഗ്രാമിലെ ഓരോ പോസ്റ്റിനും ലഭിക്കുന്ന തുകയുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സമ്പന്നരുടെ പട്ടികയില്‍ മോഡലായ കൈയ്‌ലി ജെന്നര്‍ ഒന്നാം സ്ഥാനത്ത്. ഇന്‍സ്റ്റഗ്രാമില്‍ കൈലി ജെന്നറുടെ പോസ്റ്റുകള്‍ പിന്തുടരുന്നത് നിരവധി പേരാണ്. സൗന്ദര്യ വര്‍ധക വസ്തുക്കളുടെ സാമ്രാജ്യത്തിനുടമയാണ് ജെന്നര്‍. ഓരോ പോസ്റ്റിനും ഒരു മില്യണ്‍ യുഎസ് ഡോളറാണ് ജെന്നറിന് ലഭിക്കുന്നത്. ഇന്‍സ്റ്റഗ്രാം ഷെഡ്യൂളര്‍ ഹോപ്പര്‍ എച്ചക്യു പുറത്തുവിട്ട ഇന്‍സ്റ്റഗ്രാം സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി പതിനേഴാം സ്ഥാനത്താണ്

അഭിനേതാക്കളും, മോഡലുകളും, കായിക താരങ്ങളും ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പണം വാരുന്നുണ്ട്. വന്‍ തുകയാണ് ഇവരുടെ ഓരോ പോസ്റ്റുകള്‍ക്കും ലഭിക്കുന്നത്. പിന്തുടരുന്നവരുടെ എണ്ണവും ഓരോ പോസ്റ്റുകളുടെയും സ്വാധീനവും അടിസ്ഥാനമാക്കിയാണ് സമ്പന്നരെ തീരുമാനിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന സലീന ഗോമസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 800,000 യുഎസ് ഡോളറാണ് സലീനയുടെ വരുമാനം. കിം കദാര്‍ഷ്യന്‍, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ബിയോണ്‍സ്, ഡ്വയ്ന്‍ ജോണ്‍സണ്‍, ജസ്റ്റിന്‍ ബീബര്‍ തുടങ്ങിയവരാണ് യഥാക്രമം പട്ടികയില്‍ സ്ഥാനം പിടിച്ചവര്‍.

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി പട്ടികയില്‍ പതിനേഴാം സ്ഥാനത്താണ്. ഇന്‍സ്റ്റഗ്രാമില്‍ ഓരോ പോസ്റ്റിനും വിരാടിന് ലഭിക്കുന്ന തുക 120,000 യുഎസ് ഡോളറാണ്.

Comments

comments

Categories: FK News, Tech