ഇന്ത്യന്‍ ക്യാംപസുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്ത് ആമസോണും ഫ്ലിപ്കാർട്ടും

ഇന്ത്യന്‍ ക്യാംപസുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്ത് ആമസോണും ഫ്ലിപ്കാർട്ടും

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പ്രമുഖ കൊളേജ് ക്യാംപസുകളില്‍ നിന്ന് കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കാനൊരുങ്ങി ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോണും ഫ്ലിപ്കാർട്ടും. അ-കൊമേഴ്‌സ് വിപണന മേഖലയില്‍ കുത്തക സ്ഥാപിച്ചെടുക്കാനുള്ള മത്സരത്തിലാണ് ഇരുകമ്പനികളും. ഇതിന്റെ ഭാഗമായി കമ്പനികളിലേക്ക് കൂടുതല്‍ വൈദഗ്ധ്യമുള്ള ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിലും ഇരു കമ്പനികളും കടുത്ത മത്സരം നടത്തുകയാണ്.

പ്രധാനമായും രാജ്യത്തെ ഐഐടികള്‍, ഐഐഎം, എന്‍ഐടികള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണഅ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. എഞ്ചിനിയറിംഗ്, ബിസിനസ് മാനേജ്‌മെന്റ് മേഖലകളില്‍ നൈപുണ്യമുള്ള ജീവനക്കാരെ നിയമിക്കാനാണ് ഇരുകമ്പനികളുടെയും ശ്രമം. നൂതന സാങ്കേതികവിദ്യയിലുള്ള പരിചയസമ്പത്തിന് മുന്‍ഗണന നല്‍കിയാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയവയില്‍ പ്രാവീണ്യമുള്ളവരെ അതാത് മേഖലകളിലേക്ക് തെരഞ്ഞെടുക്കും.

ക്യാംപസ് റിക്രൂട്ട്‌മെന്റില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ജെഫ് ബെസോസിന്റെ ആമസോണ്‍ തന്നെയാണ്. ആമസോണിനെ കടത്തിവെട്ടാനുള്ള പരിശ്രമത്തിലും പ്രവര്‍ത്തനത്തിലുമാണ് വാള്‍മാര്‍ട്ട് ഏറ്റെടുത്ത ഫ്ലിപ്കാർട്. കഴിഞ്ഞ വര്‍ഷം നടത്തിയ ക്യാംപസ് റിക്രൂട്ട്‌മെന്റുകളേക്കാള്‍ കൂടുതല്‍ ഈ വര്‍ഷം നടത്താനുള്ള പദ്ധതിയാണ് ഫ്ലിപ്കാർട്ന്റേത്. അവസാനഘട്ട പ്ലേസ്‌മെന്റുകളിലാണ് ഫ്ലിപ്കാർട് ഇപ്പോള്‍. എന്‍ഐടി വാറംഗല്‍, ഡെല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി( എന്‍ഐഎഫ്ടി), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ആന്‍ഡ് ഫാക്വല്‍റ്റ് മാനേജ്‌മെന്റ് സ്റ്റഡീസ്(എഫ്എംഎസ്) എന്നീ ക്യാംപസുകളില്‍ നിന്ന് കൂടുതല്‍ കുട്ടികളെ റിക്രൂട്ട് ചെയ്യാനുള്ള നടപടികള്‍ ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിക്കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അവസരങ്ങളാണ് തങ്ങള്‍ നല്‍കുന്നതെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു.

 

Comments

comments

Tags: Amazon, Flipkart