പഞ്ചവര്‍ണ്ണ ആക്റ്റിവ ഐ

പഞ്ചവര്‍ണ്ണ ആക്റ്റിവ ഐ

ഡെല്‍ഹി എക്‌സ് ഷോറൂം വില 50,010 രൂപ

ന്യൂഡെല്‍ഹി : 2018 മോഡല്‍ ഹോണ്ട ആക്റ്റിവ ഐ ഇന്ത്യയില്‍ അവതരിപ്പിച്ചു. 50,010 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മുന്‍ഗാമിയേക്കാള്‍ വില അല്‍പ്പം കൂടുതല്‍. പ്രധാനമായും വനിതകളെ ഉദ്ദേശിച്ചാണ് 2013 ല്‍ ആദ്യമായി ഹോണ്ട ആക്റ്റിവ ഐ വിപണിയിലെത്തിച്ചത്. 110 സിസി സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ ഹോണ്ട വമ്പിച്ച വിജയം കരസ്ഥമാക്കിയെങ്കിലും ഹോണ്ട ആക്റ്റിവയുടെ നിഴലിലാകാനായിരുന്നു ആക്റ്റിവ ഐ യുടെ വിധി.

2018 വര്‍ഷമെത്തിയപ്പോള്‍ സ്‌കൂട്ടറിന് അഞ്ച് പുതിയ നിറങ്ങള്‍ ലഭിച്ചു. കാന്‍ഡി ജാസി ബ്ലൂ, ഇംപീരിയല്‍ റെഡ് മെറ്റാലിക്, ലഷ് മാഗ്നെറ്റ മെറ്റാലിക്, ഓര്‍ക്കിഡ് പര്‍പ്പിള്‍ മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നിവയാണ് പഞ്ചവര്‍ണ്ണങ്ങള്‍. ഹോണ്ട നിരയിലെ മറ്റ് സ്‌കൂട്ടറുകളെപ്പോലെ പുതിയ ആക്റ്റിവ ഐ സ്‌കൂട്ടറിന് 4-ഇന്‍-1 ഇഗ്നിഷന്‍, സീറ്റ് തുറക്കുന്നതിന് പ്രത്യേക സ്വിച്ച് എന്നിവ നല്‍കി. മെറ്റാലിക് എക്‌സ്‌ഹോസ്റ്റ് മഫ്‌ളര്‍, ഫ്രണ്ട് ഹുക്, ഡുവല്‍ ടോണ്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് മറ്റ് പരിഷ്‌കാരങ്ങള്‍.

2018 വര്‍ഷമെത്തിയപ്പോള്‍ ആക്റ്റിവ ഐ സ്‌കൂട്ടറിന് അഞ്ച് പുതിയ നിറങ്ങള്‍ ലഭിച്ചു

മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. നിലവിലെ അതേ 109 സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 8 എച്ച്പി കരുത്തും 9 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. രണ്ട് ചക്രങ്ങളിലും ട്യൂബ്‌ലെസ് ടയറുകളാണ്. ഡ്രം ബ്രേക്കുകള്‍ ബ്രേക്കിംഗ് ജോലി നിര്‍വ്വഹിക്കും. സിബിഎസ് സ്റ്റാന്‍ഡേഡാണ്. ടിവിഎസ് സ്‌കൂട്ടി സെസ്റ്റ്, ഹീറോ പ്ലഷര്‍, യമഹ റേ ഇസഡ്, സുസുകി ലെറ്റ്‌സ് എന്നിവയാണ് എതിരാളികള്‍.

Comments

comments

Categories: Auto