സ്റ്റാര്‍ട്ടപ്പ് വികസനത്തിന് സിഡ്ബിക്കുള്ള വിഹിതത്തില്‍ വന്‍ ഇടിവ്

സ്റ്റാര്‍ട്ടപ്പ് വികസനത്തിന് സിഡ്ബിക്കുള്ള വിഹിതത്തില്‍ വന്‍ ഇടിവ്

എഫ്എഫ്എസിനു കീഴില്‍ 142 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൊത്തം 602.60 കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കിയിട്ടുള്ളത്

ന്യൂഡെല്‍ഹി: സ്റ്റാര്‍ട്ടപ്പുകള്‍ക്കു വേണ്ടിയുള്ള എഫ്എഫ്എസില്‍ (ഫണ്ട്‌സ് ഓഫ് ഫണ്ട്‌സ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്‌സ്) നിന്ന് സിഡ്ബിയിലേക്കുള്ള (സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ഓഫ് ഇന്ത്യ) നീക്കിയിരിപ്പ് 2017 സാമ്പത്തിക വര്‍ഷം 100 കോടി രൂപയായി ചരുങ്ങിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 2016 സാമ്പത്തിക വര്‍ഷം സിഡ്ബിയിലേക്ക് 500 കോടി രൂപയാണ് അനുവദിച്ചിരുന്നത്. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി സി ആര്‍ ചൗധരി ലോക്‌സഭയില്‍ എഴുതി തയാറാക്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

സ്റ്റാര്‍ട്ടപ്പുകളുടെ സാമ്പത്തിക ആവശ്യകത നിറവേറ്റുന്നതിനുവേണ്ടിയാണ് സര്‍ക്കാര്‍ 10,000 കോടി രൂപയുടെ എഫ്എഫ്എസ് രൂപീകരിച്ചത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷനാണ് (ഡിഐപിപി) ഫണ്ടിന്റെ മേല്‍നോട്ട ചുമതല. അതേസമയം സിഡ്ബിയാണ് ഫണ്ടിന്റെ ഓപ്പറേറ്റിംഗ് ഏജന്‍സി. എഫ്എഫ്എസിനു കീഴിലുള്ള 27 ബദല്‍ നിക്ഷേപ ഫണ്ടുകള്‍ക്കായി മൊത്തം 1,285.7 കോടി രൂപയാണ് കൊടുത്തു തീര്‍ക്കാനുള്ളത്. എഫ്എഫ്എസിനു കീഴില്‍ 142 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൊത്തം 602.60 കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കിയതായും സി ആര്‍ ചൗധരി പറഞ്ഞു.

സ്‌കീമിന്റെ മൊത്തം തുകയും 2025ഓടെ അനുവദിക്കും. 550ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക സഹായത്തിനും ഇന്‍കുബേഷനും വേണ്ടി മെന്ററിംഗ് നല്‍കിയിട്ടുണ്ട്. ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം സ്‌കീമില്‍ 2.2 ലക്ഷത്തിലധികം രജിസ്‌ട്രേഷനാണ് നടന്നിട്ടുള്ളത്. ഒരു ലക്ഷത്തിലധികം അന്വേഷണങ്ങള്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഹബ്ബ് കൈകാര്യം ചെയ്തതായും ചൗധരി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy, Slider
Tags: Startup