ഹൗസിംഗ്മാന്‍ 10.3 കോടി രൂപ നിക്ഷേപം സമാഹരിച്ചു

ഹൗസിംഗ്മാന്‍ 10.3 കോടി രൂപ നിക്ഷേപം സമാഹരിച്ചു

ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പൂനെ തുടങ്ങിയവ ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ കമ്പനിയുടെ പ്രോപ്പര്‍ട്ടികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഹൗസിംഗ്മാന്‍ എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍മാരില്‍ നിന്നും 1.5 മില്യണ്‍ ഡോളര്‍( 10.3 കോടി) പ്രാരംഭ മൂലധനം സമാഹരിച്ചു.

രാജ്യത്തെ നഗരങ്ങളിലുള്ള പ്രവര്‍ത്തനങ്ങളും സേവനങ്ങളും കൂടുതല്‍ വിപുലപ്പെടുത്തുന്നതിനായി ഫണ്ട് ഉപയോഗിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പൂനെ തുടങ്ങിയവ ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ കമ്പനിയുടെ പ്രോപ്പര്‍ട്ടികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ നഗരങ്ങളിലേക്ക് കമ്പനിയുടെ സേവനം വിപുലീകരിക്കാന്‍ പദ്ധതിയുണ്ട്.

ഇന്‍വിക്റ്റസ് റിയല്‍റ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയില്‍ സേവനം നടത്തുന്ന ഹൗസിംഗ്മാന്‍ സ്ഥലം, വീട്, ഫഌറ്റ്,അപ്പാര്‍ട്ട്‌മെന്റുകള്‍, മറ്റ് കെട്ടിട സമുച്ചയങ്ങള്‍ തുടങ്ങി ഉപഭോക്താക്കളുടെ ആവശ്യമറിഞ്ഞാണ് സേവനം ലഭ്യമാക്കുന്നത്. 2015 സെപ്റ്റംബറില്‍ ഭവദീപ് റെഡ്ഡി, ആര്‍ രാജേന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഹൗസിംഗ്മാന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ലീഡ് ജനറേഷന്‍, ഭൂമി വാങ്ങുന്നവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ ശുപാര്‍ശകള്‍, ലേലത്തിനു വെക്കല്‍ തുടങ്ങി റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങള്‍ക്കും ഏജന്റുമാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഏറ്റവും ലളിതവും സുതാര്യവുമായി സേവനം ഉറപ്പു വരുത്തുന്ന കമ്പനിയാണ് ഹൗസിംഗ്മാന്‍ എന്ന് ചീഫ് ടെക്‌നോളജി ഓഫീസറും സഹസ്ഥാപകനുമായ ആര്‍ രാജേന്ദ്രന്‍ പറഞ്ഞു.

Comments

comments

Categories: Business & Economy
Tags: Housing man