കോള്‍ ഇന്ത്യയുടെ 10% ഓഹരികള്‍ വിറ്റഴിച്ചേക്കും

കോള്‍ ഇന്ത്യയുടെ 10% ഓഹരികള്‍ വിറ്റഴിച്ചേക്കും

പൊതു മേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയുടെ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ ഓഹരികള്‍ കേന്ദ്ര സര്‍ക്കാര്‍ വിറ്റഴിക്കാന്‍ സാധ്യത. ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ 25 ശതമാനം ഓഹരികളെങ്കിലും പൊതു വിപണിയില്‍ ലഭ്യമാക്കണമെന്ന മാനദണ്ഡത്തിനനുസരിച്ചാണ് വില്‍പ്പന. ഓഹരികള്‍ വിറ്റഴിക്കുന്നതിനായി യുകെ, സിംഗപ്പൂര്‍, ഹോങ്കോംഗ് പോലുള്ള സ്ഥലങ്ങളില്‍ നിന്ന് വന്‍കിട നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായുള്ള റോഡ്‌ഷോകള്‍ക്ക് കമ്പനി മാനേജ്‌മെന്റ് തുടക്കം കുറിച്ച് കഴിഞ്ഞു. നിലവില്‍ കോള്‍ ഇന്ത്യയില്‍ സര്‍ക്കാരിന് 78.32 ഓഹരികളുണ്ട്. പൊതു ഓഹരി പങ്കാളിത്തം 21.68 ശതമാനമാണ്. ഓഹരി വില്‍പനയിലൂടെ ഇത് 25 ശതമാനത്തിന് മുകളില്‍ എത്തിക്കാനാണ് തീരുമാനം. നിലവിലെ മൂല്യമനുസരിച്ച് പത്ത് ശതമാനം ഓഹരികളുടെ വില്‍പ്പനയിലൂടെ കേന്ദ്ര സര്‍ക്കാരിന് 16,000 കോടി രൂപ വരുമാനം ലഭിക്കും. ഓഗസ്റ്റ് 21 ആണ് ഓഹരി മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി. ഇനി മറ്റ് പരീക്ഷണങ്ങള്‍ക്ക് സമയമില്ലെന്നും പൊതു വിപണിയില്‍ ഓഹരി വിറ്റഴിക്കുക മാത്രമാണ് മാര്‍ഗമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Business & Economy
Tags: Coal India