കേരളത്തില്‍ ടാറ്റ മോട്ടോഴ്‌സിന് നാലിരട്ടി വളര്‍ച്ച ; മായങ്ക് പരീഖ്

കേരളത്തില്‍ ടാറ്റ മോട്ടോഴ്‌സിന് നാലിരട്ടി വളര്‍ച്ച ; മായങ്ക് പരീഖ്

മത്സരം മുറുകുന്ന സംസ്ഥാനത്തെ ഓട്ടോമൊബീല്‍ ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം അരക്കിട്ട് ഉറപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ടാറ്റ മോട്ടോഴ്‌സിന്റെ വിപണി വിഹിതത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സംസ്ഥാന ഓട്ടോമൊബീല്‍ ഇന്‍ഡസ്ട്രി 22 % വളര്‍ച്ച പ്രാപിച്ചേപ്പാള്‍ , ടാറ്റായുടെ വളര്‍ച്ചാനിരക്ക് 90 % ആയിരുന്നു. അതായത് നാലിരട്ടി വളര്‍ച്ച. അഖിലേന്ത്യാ തലത്തില്‍ ഓട്ടോമൊബീല്‍ രംഗം 13.1 % വളര്‍ ച്ച പ്രാപിച്ചേപ്പാള്‍, ടാറ്റ മോട്ടോഴ്‌സിന്റെ വളര്‍ച്ചാ നിരക്ക് 52 % ആയിരുന്നു. വിപണി വിഹിതത്തിലും വരുമാനത്തിലും ഈ വളര്‍ച്ചയെ ആധാരമാക്കി ഈ സാമ്പത്തിക വര്‍ഷത്തില്‍ വന്‍ പദ്ധതികളാണ് ടാറ്റ വിഭാവനം ചെയ്യുന്നത്. ഓണം സീസണ്‍ മു3നിര്‍ ത്തി കേരള ത്തിനായി ആവിഷ്‌ക്കരിക്കുന്ന പദ്ധതികളെയും മറ്റ് വികസന നയങ്ങളെയും കുറിച്ച് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് ഹെഡ് മായങ്ക് പരീഖ് ഫ്യൂച്ചര്‍ കേരളയോട്..

1 . നിലവിലെ സാഹചര്യത്തില്‍ രാജ്യെത്ത ഓട്ടോമോട്ടീവ് രംഗത്തിന്റെ വളര്‍ച്ചയെ പറ്റി എന്താണ് അഭിപ്രായം?

ബിസിനസ് നല്ല രീതിയില്‍ വികസിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ നമ്മള്‍ കടന്നു പോകുന്നത്. വാഹന നിര്‍മാതാക്കളും ഉപഭോക്താക്കളും ഈ മേഖലയില്‍ ഒരേ പോലെ സജീവമാണ്. വിപണിയുടെ ആവശ്യം കണ്ടറിഞ്ഞു വാഹനങ്ങള്‍ നിര്‍മിക്കുന്നതില്‍ നിര്‍മാതാക്കള്‍ ശ്രദ്ധാലുക്കളാണ്.മാത്രമല്ല ഇന്ത്യന്‍ വിപണിയില്‍ പെനിട്രേഷന്‍ വളരെ കൂടുതലാണ്. 150 വര്‍ഷെത്ത പ്രവര്‍ ത്തന പാരമ്പര്യമുള്ള ടാറ്റ മോട്ടോഴ്‌സ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏറെ സംതൃപ്തരാണ്. 2015 മുതല്‍ പുത്തന്‍ വാഹനങ്ങള്‍ വിപണിയില്‍ ഇറക്കുന്നതിലാണ് ഞങ്ങള്‍ കൂടുതലായും ശ്രമിക്കുന്നത്. ഉപഭോക്താക്കളില്‍ നിന്നും അതിനനുസരി ച്ചുള്ള മികച്ച പ്രതികരണവും ലഭിക്കുന്നു. നിലവില്‍ ഇന്ത്യന്‍ വിപണിയുടെ 6.8 ശതമാനമാണ് ടാറ്റ സ്വന്തമാക്കിയിട്ടുള്ളത്. എന്നാല്‍, വിപണി ഇപ്പോള്‍ വളരെയേറെ അനുകൂലമായ സാഹചര്യത്തില്‍ വരും വര്‍ഷങ്ങളില്‍ വിപണിവിഹിതം മെച്ചെപ്പടുത്താന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ടാറ്റ നെക്‌സണ്‍, ടിയാഗോ, ഹാരിയാര്‍ തുടങ്ങിയ വാഹനങ്ങള്‍ ടാറ്റ മോട്ടോഴ്‌സിനെ സംബന്ധിച്ചിടേത്താളം ഇന്ത്യന്‍ വിപണിയില്‍ ഏറെ പ്രതീക്ഷ നല്‍കുന്നവയാണ്.

2 . മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ടാറ്റ മോട്ടോഴ്‌സ് ഇപ്പോള്‍ നേട്ടത്തിന്റെ പാതയിലാണല്ലോ, 2.0 ടേണ്‍ അറൗണ്ടിനെ എങ്ങനെ വിലയിരുത്തുന്നു?

ടാറ്റ മോട്ടോഴ്‌സിനെ സംബന്ധിച്ചിടേത്താളം വളരെ ശക്തമായ ഒരു തിരിച്ചു വരവാണ് 2.0 ടേണ്‍ അറണ്ടൗിലൂടെ സാധ്യമായിരിക്കുന്നത്. ഉല്‍പ്പന്നങ്ങളില്‍ വൈവിധ്യത, ഗുണമേന്മ, ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി തുടങ്ങിയ നിരവധി കാര്യങ്ങള്‍ 2.0 ടേണ്‍ അറൗണ്ടിന്റെ ഭാഗമായിട്ടുണ്ട്. എന്നാല്‍ ഈ നേട്ടത്തില്‍ പ്രധാനമായും എടുത്തു പറയേണ്ടത. കമ്പനിയുടെ 3 സ്ട്രാറ്റജികള്‍ ആണ്. അതില്‍ ആദ്യേത്തത് മുന്‍നിര ഉല്‍പ്പന്നങ്ങളുടെ വര്‍ധനവാണ്. ടാറ്റ മോട്ടോഴ്‌സിന് കീഴില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് വിപണി വികസിപ്പിച്ചു. രണ്ടാമത്തേത്, അനാവശ്യമായ ചെലവുകള്‍ വെട്ടിച്ചുരുക്കി. ഇതിലൂടെ കമ്പനിക്ക് വന്‍ ലാഭം നേടാനായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പത്തിരട്ടി ചെലവ് ചുരുക്കലാണ് ഈ നടപടിയിലൂടെ സാധ്യമായത്. മൂന്നാമതായി കമ്പനി സ്വീകരിച്ച നടപടി സപ്ലൈ മാനുഫാക്ച്ചറിംഗ് എഫിഷ്യന്‍സി വര്‍ധിപ്പിക്കുക എന്നതായിരുന്നു. ഇത് പ്രകാരം പുതിയ വിപണികള്‍ ക െത്താനും ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനും കമ്പനിക്ക് കഴിഞ്ഞു. പോസറ്റിവ് ആയ പല കാര്യങ്ങളും ഒരേ സമയം പ്രവര്‍ത്തികമായതാണ് 2.0 ടേണ്‍ അറണ്ടൗിനെ യാഥാര്‍ഥ്യമാക്കിയത്.

3. കേരളം വിപണിയുടെ സാധ്യതകളെ എങ്ങനെ വിലയിരുത്തുന്നു?

ടാറ്റ മോട്ടോഴ്‌സിനെ സംബന്ധിച്ചിടേത്താളം ഒരു ഭാഗ്യ വിപണിയാണ് കേരളം. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ ടാറ്റയുടെ പെന്‌സിറ്റ്രേഷന്‍ നിരക്ക് വളരെ കൂടുതലാണ്. അവതരിപ്പിക്കെപ്പടുന്ന പുതിയ വാഹനങ്ങള്‍ താമസം കൂടാതെ വിപണിയില്‍ അംഗീകരിക്കെപ്പടുന്നു. കേരളത്തിലാകമാനം ടാറ്റ മോട്ടോഴ്‌സിന് 28 സെയില്‍സ് പോയിന്റുകളാണ് ഉള്ളത്. ഓരോ 20 കിലോമീറ്ററിലും ഓരോ ടാറ്റ ഷോറൂമുകള്‍ എന്നതാണ് കേരളത്തെ സംബന്ധി ച്ച് കമ്പനിയുടെ വിഷന്‍. ഇത് പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്.വില മാത്രം നോക്കിയല്ല, കംഫര്‍ട്ട് കൂടി നോക്കി വാഹനം വാങ്ങുന്നവരാണ് കേരളയീര്‍ എന്നത് അനുകൂലമായ ഒരു ഘടകമാണ്. ടാറ്റ മോട്ടോഴ്‌സിന്റെ കേരള ത്തിലെ വളര്‍ച്ചാനിരക്കിനെ പറ്റി പറയുകയാണ് എങ്കില്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓട്ടോമൊബീല്‍ മേഖല കേരളത്തില്‍ 8.5% വളര്‍ ച്ച പ്രാപിച്ചപ്പോള്‍ , ടാറ്റയുടെ കേരളത്തിലെ വളര്‍ച്ച 36% ആയിരുന്നു. ഈ
സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ ത്തില്‍ സംസ്ഥാന ഓട്ടോമൊബീല്‍ ഇന്‍ഡസ്ട്രി 22 % വളര്‍ ച്ച പ്രാപിച്ചപ്പോള്‍ , ടാറ്റായുടെ വളര്‍ച്ചാ നിരക്ക് 90 % ആയിരുന്നു. അതായത് നാലിരട്ടി വളര്‍ച്ച. ഇത് ഏറെ അനുകൂലമായ ഒരു ഘടകമാണ്.

4 . ഓണേത്തോട് അനുബന്ധിച്ച് കേരളത്തിനായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതികള്‍ ?

ഏറെ പ്രതീക്ഷയോടെയാണ് കമ്പനി ഓണത്തെ വരവേല്‍ക്കുന്നത്. മൊത്തം വാര്‍ഷിക വില്‍പനയുടെ മൂന്നില്‍ ഒരു ഭാഗം വില്‍പ്പന നടക്കുന്നത് ഓണം സീസണില്‍ ആണ്. അതിന്റെ ഭാഗമായി ഓണത്തിന് ഒരു മാസം മുമ്പ് തന്നെ ഓണം ഓഫറുകള്‍ അനൗണ്‍സ് ചെയ്തു കഴിഞ്ഞു. ഓണക്കാലത്ത് കേരള വിപണിയില്‍ തിരഞ്ഞെടുക്കപ്പെട്ട വാഹന മോഡലുകള്‍ക്ക് ടാറ്റ മോട്ടോഴ്‌സ് 1,07,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത് . ടാറ്റ ടിയാഗോ, ഹെക്‌സ,
ടിഗോര്‍ സെസ്റ്റ്(പേര്‍സണല്‍), സഫാരി സ്റ്റോം, നാനോ എന്നീ മോഡലുകള്‍ക്ക്, നിബന്ധകള്‍ക്ക് വിധേയമായി, ഒരു രൂപയ്ക്ക് ആദ്യവര്‍ഷ ഇന്‍ഷുറന്‍സ് ലഭ്യമാകും. 4999 രൂപക്ക് ടാറ്റ നെക്‌സോണിന്റെ ആദ്യവര്‍ഷ ഇന്‍ഷുറന്‍സ് ലഭിക്കും. ഇതിന് പുറമെയാണ് ഇളവുകള്‍ നേടാനുള്ള അവസരം.ഓണം സീസണില്‍ ടാറ്റ കാറുകള്‍ വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ ഒരു ടാറ്റ നെക്‌സോണ്‍ സ്വന്തമാക്കാനുള്ള അവസരവും കമ്പനി നല്‍കുന്നു. 90 മിനിറ്റില്‍ കാറുകള്‍ വാങ്ങുന്നതിനായി ഫിനാന്‍സ് ലഭ്യമാക്കുന്ന സ്‌കീം ആണ് ഈ ഓണത്തിന്റെ മറ്റൊരു പ്രത്യേകത. സര്‍ക്കാര്‍ ജീവനക്കാര്‍, ശമ്പളക്കാര്‍ എന്നവര്‍ക്ക് നൂറു ശതമാനം ഫിനാന്‍സ് ലഭ്യമാണ്.

5 . ഈ സാമ്പത്തിക വര്‍ഷത്തെ പ്രധാന വികസന പദ്ധതികള്‍ ?

വിപണി വിപുലീകരണത്തില്‍ തന്നെയാണ് പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. എന്താണ് വിപണിയുടെ ആവശ്യം എന്നത് മനസിലാക്കി മാത്രമായിരിക്കും നിലവിലെ വാഹനങ്ങളെ അപ്‌ഗ്രേഡ് ചെയ്യുന്നതും പുതിയ വാഹനങ്ങള്‍ വിപണിയില്‍ ഇറക്കുന്നതും. വിപണിയിലെ ചെറു ചലനങ്ങള്‍ പോലും മനസ്സിലാക്കാവുന്ന തരത്തില്‍ സജ്ജരാണ് ടാറ്റയുടെ റിസര്‍ച്ച്
ആന്‍ഡ് ഡവല്പമെന്റ് വിഭാഗം. ഉപഭോക്താക്കളുടെ താല്‍പര്യം, ആവശ്യം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് ഓരോ ചെറിയ മാറ്റവും കൊണ്ടു വരുന്നത്. ടോപ് ലെവല്‍ വാഹനങ്ങളില്‍ ഉള്ള പലസൗകര്യങ്ങളും ടാറ്റയുടെ എന്‍ട്രി വാഹനങ്ങളില്‍ ഉള്‍പ്പെടു ത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുള്ളത് അതിനാലാണ്. ടാറ്റ നെക്‌സണ്‍ ഇതിനൊരു ഉദാഹരണമാണ്. മള്‍ട്ടിലെവല്‍ ഡ്രൈവിംഗ്, ബെസ്റ്റ് ഇന്‌ഫോര്‍റ്റൈന്മെന്റ് സിസ്റ്റം എന്നിവ ഇതിന്റെ പ്രത്യേകതയാണ്. ഇത്തരത്തില്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് ഉല്‍പ്പന്ന വൈവിധ്യവത്ക്കരണം നടത്തി വിപണി മെച്ചപ്പെടുത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

Comments

comments

Categories: FK Special, Slider
Tags: Tata motors