ലാപ്രോസ്‌കോപ്പി വിപ്ലവകരമായ വളര്‍ച്ച കൈവരിച്ചു

ലാപ്രോസ്‌കോപ്പി വിപ്ലവകരമായ വളര്‍ച്ച കൈവരിച്ചു

കൊച്ചി: കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ലാപ്രോസ്‌കോപ്പി വിപ്ലവകരമായ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നതെന്ന് ജയ്പൂര്‍ മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ ഡോ. എം സി മിശ്ര പറഞ്ഞു. താക്കോല്‍ ദ്വാര ശസ്ത്രക്രിയാ വിദഗ്ധരുടെ അന്തര്‍ദേശീയ സമ്മേളനം മിസ്‌കോണ്‍ 2018 ഹോളിഡേ ഇന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് ശരീരത്തിലെ എല്ലാ അവയവങ്ങളിലെ ശസ്ത്രക്രിയകള്‍ക്കും ലാപ്രോസ്‌കോപ്പി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഡോ. മിശ്ര പറഞ്ഞു. യുവ ലാപ്രോസ്‌കോപ്പി സര്‍ജന്‍മാര്‍ക്ക് മികച്ച പരിശീലനം നല്‍കുകയെന്നതാണ് ഈ രംഗത്തെ പ്രധാന വെല്ലുവിളി. ഇതിന് മിസ്‌കോണ്‍ പോലുള്ള സമ്മേളനങ്ങള്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിപിഎസ് ലേക്‌ഷോര്‍ മിനിമലി ഇന്‍വേസിവ് സര്‍ജറി വിഭാഗം, ഇന്ത്യന്‍ ഹെര്‍ണിയാ സൊസൈറ്റി (ഐഎച്ച് എസ്), സൊസൈറ്റി ഫോര്‍ എന്‍ഡോസ്‌കോപ്പിക് ആന്‍ഡ് ലാപ്രോസ്‌കോപ്പിക് സര്‍ജന്‍സ് ഓഫ് ഇന്ത്യ, അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ (എഎസ്‌ഐ) കേരള ഘടകം, വെര്‍വെന്‍ഡൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കീഹോള്‍ ക്ലിനിക് കൊച്ചി എന്നിവ സംയുക്തമായാണ് മിസ്‌കോണ്‍ 2018 സംഘടിപ്പിക്കുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ സെല്‍സി ദേശീയ അധ്യക്ഷന്‍ പ്രൊഫസര്‍ രാജീവ് സിന്‍ഹ, സെല്‍സി സെക്രട്ടറി ഡോ. പവനീന്ദ്രലാല്‍, എഎസ്‌ഐ ചെയര്‍മാന്‍ ഡോ. ആര്‍ സി ശ്രീകുമാര്‍, വെര്‍വെന്‍ഡൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര്‍ ഡോ. ആര്‍ പത്മകുമാര്‍, വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി സിഇഒ അഡ്വ. എസ് കെ അബ്ദുള്ള, മെഡിക്കല്‍ ഡയറക്റ്റര്‍ ഡോ. എച്ച് രമേഷ്, ഐഎംഎ പ്രസിഡന്റ് ഡോ. വര്‍ഗീസ് ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. ഹെര്‍ണിയാ സര്‍ജറി ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ സര്‍ജന്മാര്‍ക്ക് വെര്‍വെന്‍ഡൈയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ലാപ്രോസ്‌കോപ്പിക് ഹെര്‍ണിയാ ഫെലോഷിപ്പും ചടങ്ങില്‍ സമ്മാനിച്ചു.

 

Comments

comments

Categories: Health
Tags: Laproscopy