ഗൊറില്ലാ ഗ്ലാസ് 6 അവതരിപ്പിച്ചു

ഗൊറില്ലാ ഗ്ലാസ് 6 അവതരിപ്പിച്ചു

അടുത്ത തലമുറ മൊബീല്‍ ഡിവൈസുകള്‍ക്ക് കൂടുതല്‍ സുരക്ഷ

കൊച്ചി: കോര്‍ണിംഗ് ഇന്‍കോര്‍പ്പറേറ്റഡ് ഗ്ലാസ് ടെക്‌നോളജി രംഗത്തെ ഏറ്റവും നൂതന സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്, കോര്‍ണിംഗ് ഗൊറില്ലാ ഗ്ലാസ് 6 . കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ടഫസ്റ്റ് ഗ്ലാസ് കവറുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കി വരുന്ന സ്ഥാപനത്തില്‍ നിന്ന് പുറത്തു വരുന്ന ഏറ്റവും കട്ടിയുള്ള ഗ്ലാസാണ് ഇത്.
കഴിഞ്ഞയിടയ്ക്ക് നടന്ന ടൊലൂന കണ്‍സ്യൂമര്‍ സ്റ്റഡിയില്‍ കണ്ടെത്തിയത് ഒരാള്‍ പ്രതിവര്‍ഷം ശരാശരി ഏഴു തവണ ഫോണ്‍ താഴെയിടുമെന്നാണ്, ഇതില്‍ 50% ഒരു മീറ്ററോ അതിന് താഴെയോ ഉയരത്തില്‍ നിന്നായിരിക്കും. കവര്‍ ഗ്ലാസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി, കോര്‍ണിംഗ് ശാസ്ത്രജ്ഞര്‍ പുതിയൊരു മെറ്റീരിയല്‍ വികസിപ്പിച്ചിട്ടുണ്ട്. ലാബ് ടെസ്റ്റുകളില്‍ ഗൊറില്ലാ ഗ്ലാസ് 6 ശരാശരി 15 ഡ്രോപ്പുകളെ വരെ അതിജീവിച്ചു, അതും കഠിനമായ ഉപരിതലങ്ങളില്‍. ഇത് ഗൊറില്ലാ ഗ്ലാസ് 5 ന്റെ കാര്യക്ഷമതയേക്കാള്‍ രണ്ട് മടങ്ങ് മികച്ചതാണ്. ഇതേ പരീക്ഷണം നിലവില്‍ വിപണിയിലുള്ള മറ്റ് ഗ്ലാസുകളില്‍ നടത്തിയപ്പോള്‍ ഫസ്റ്റ് ഡ്രോപ്പ് പോലും അതിജീവിച്ചില്ല. സോഡാ ലൈം, അലൂമിനോസിലേറ്റ് തുടങ്ങിയ ഘടകങ്ങളാണ് ഈ ഗ്ലാസില്‍ അടങ്ങിയിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

‘ഗൊറില്ലാ ഗ്ലാസ് 6 എന്നത് അതിനൂതനമായ ഗ്ലോസ് മിശ്രിതമാണ്. രാസപ്രക്രിയയിലൂടെ ശക്തിപ്പെടുത്തിയ ഉല്‍പ്പന്നമാണിത് എന്നതിനാല്‍ ഗൊറില്ലാ ഗ്ലാസ് 5 ന് ഉള്ളതിനേക്കാള്‍ ഉയര്‍ന്ന തലത്തിലുള്ള കംപ്രഷന്‍ നല്‍കാന്‍ സാധിക്കുന്നു.’ കോര്‍ണിംഗ് സ്‌പെഷ്യാലിറ്റി മെറ്റീരിയല്‍സ് വൈസ് പ്രസിഡന്റ് ഓഫ് ടെക്‌നോളജി ആന്‍ഡ് പ്രോഡക്റ്റ് ഡെവലപ്‌മെന്റ് ഡോ. ജെയ്മിന്‍ ആമിന്‍ പറഞ്ഞു. ‘താഴെ വീഴുന്നതിലൂടെ കേടുപാടുകള്‍ പറ്റുന്നത് കൂടി വരുന്നതിനാല്‍ ശക്തമായ കംപ്രഷന്‍ മള്‍ട്ടിപ്പിള്‍ ഡ്രോപ്പുകളെ പോലും അതിജീവിക്കാന്‍ സഹായിക്കുന്നു’.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Tech