വിദേശ ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ വില കൂടും

വിദേശ ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ വില കൂടും

 

ഇറക്കുമതി ചെയ്യുന്ന തുണിത്തരങ്ങള്‍ക്ക് മേലുള്ള കസ്റ്റംസ് തീരുവ ഇരട്ടിയാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ആഗോള വസ്ത്ര ബ്രാന്‍ഡുകളുടെ വില വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. സ്‌പോര്‍ട്‌സ്‌വെയര്‍ ഭീമനായ അഡിഡാസ് മുതല്‍ സ്പാനിഷ് ഫാഷന്‍ റീട്ടെയ്‌ലറായ സറ വരെയുള്ള കമ്പനികള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് മുതല്‍ ആറ് ശതമാനം വരെ വില വര്‍ധനയുണ്ടാകുമെന്ന് യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ വസ്ത്ര ബ്രാന്‍ഡിന്റെ സിഇഒ പ്രതികരിച്ചു. ഹെന്നസ് ആന്‍ഡ് മൗറിറ്റ്‌സ് പോലെയുള്ള ബ്രാന്‍ഡുകള്‍ രാജ്യത്ത് നിക്ഷേപം നടത്തുന്നത് കുറയുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി ചെയ്യുന്ന വസ്ത്രങ്ങള്‍ക്ക് മേലുള്ള കസ്റ്റംസ് തീരുവ 10 മുതല്‍ 20 ശതമാനമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. ആഭ്യന്തര വസ്ത്ര കയറ്റുമതിക്കാരെ സഹായിക്കുന്നതാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍. ചൈന, കംബോഡിയ, വിയറ്റ്‌നാം, ബംഗ്ലാദേശ് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വസ്ത്രങ്ങളുടെ ഇറക്കുമതിയിലുള്ള വര്‍ധനവ് കാരണം വലിയ പ്രതിസന്ധിയായിരുന്നു ആഭ്യന്തര ഉല്‍പ്പാദകര്‍ നേരിട്ടിരുന്നത്.

Comments

comments

Categories: Business & Economy