സമഗ്ര പങ്കാളിത്ത പദ്ധതികളിലേര്‍പ്പെട്ട് ചൈനയും യുഎഇയും

സമഗ്ര പങ്കാളിത്ത പദ്ധതികളിലേര്‍പ്പെട്ട് ചൈനയും യുഎഇയും

ദുബായ്: യുഎഇയുമായി വിവിധ മേഖലകളില്‍ തന്ത്രപരമായ സമഗ്ര പങ്കാളിത്തം ഉറപ്പ് വരുത്തിയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം അറേബ്യന്‍ മണ്ണില്‍ നിന്നും മടങ്ങിയത്. വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ സഹകരണം പുതിയ തലത്തിലെത്തിക്കാനാണ് ചൈനയും യുഎഇയും തീരുമാനിച്ചത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ ഉപസര്‍വസൈന്യാധിപനുമായ ഷേഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ എന്നിവരുമായി ഷി ജിന്‍പിംഗ് കൂടിക്കാഴ്ച്ച നടത്തി.

രാഷ്ട്രീയം, സമ്പദ് വ്യവസ്ഥ, എണ്ണ, വാതകം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ മികച്ച സഹകരണത്തോടെ മുന്നോട്ടുപോകുമെന്ന് ചൈനയും യുഎഇയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

സംയുക്ത സൈനിക പരിശീലേര്‍പ്പെടാനും ഇരുരാജ്യങ്ങളും തീരുമാനിച്ചതായി പ്രസ്താവനയില്‍ പറയുന്നു. ചൈനയുടെ വിവാധ പദ്ധതിയായ ബെല്‍റ്റ് റോഡുമായി വളരെ ആഴത്തില്‍ തന്നെ സഹകരിക്കാനുള്ള താല്‍പ്പര്യം യുഎഇ അറിയിച്ചു.

ലോക രാജ്യങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ചൈന നടപ്പാക്കുന്ന കൊളോണിയല്‍ പദ്ധതിയായാണ് ബെല്‍റ്റ് റോഡ് വിലയിരുത്തപ്പെടുന്നത്. പദ്ധതിയെ അതിശക്തമായി എതിര്‍ക്കുന്ന പ്രധാന രാജ്യം ഇന്ത്യയാണ്.

അതേസമയം ബെല്‍റ്റ് റോഡുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് യുഎഇയുടെ തീരുമാനം. അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം പദ്ധതിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. വികസ്വര രാജ്യങ്ങളെ കടക്കെണിയിലേക്ക് തള്ളിവിട്ട് അവരെ ചൈനയുടെ വരുതിയില്‍ നിര്‍ത്താനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് ബെല്‍റ്റ് റോഡ് പദ്ധതിയെന്നാണ് പല ആഗോള ഗവേഷണ സ്ഥാപനങ്ങളും വിലയിരുത്തുന്നത്.

ഇന്ത്യ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ മുന്‍കൈയുടെത്ത് ബെല്‍റ്റ് റോഡിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള പദ്ധതികളുമായി മുന്നോട്ടുവരണമെന്നാണ് പല നയതന്ത്ര വിദഗ്ധരും ആവശ്യപ്പെടുന്നത്. ഇതുവരെ പദ്ധതിക്കെതിരെ ധീരമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചുപോരുന്നത്.

 

 

 

 

 

 

 

Comments

comments

Tags: China, UAE