വിദ്യാര്‍ത്ഥികള്‍ക്ക് ‘സ്റ്റഡി ബഡി’ പദ്ധതിയുമായി തോമസ് കുക്ക്

വിദ്യാര്‍ത്ഥികള്‍ക്ക് ‘സ്റ്റഡി ബഡി’ പദ്ധതിയുമായി തോമസ് കുക്ക്

മുംബൈ: യാത്രയുമായി ബന്ധപ്പെട്ട സംയോജിത ധനകാര്യ സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ തോമസ് കുക്ക് ഇന്ത്യ, വിദ്യാര്‍ത്ഥികളുടെ യാത്രാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ‘സ്റ്റഡി ബഡി’ പദ്ധതി അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികളെ മാത്രം ലക്ഷ്യമാക്കിയുള്ള മൂന്നുമാസത്തെ പ്രത്യേക വിദേശനാണ്യ വിനിമയ പ്രചാരണ പരിപാടിയാണിത്.

കമ്പനിയുടെ രാജ്യത്തെ 150 ശാഖകള്‍ ഉള്‍പ്പെടെ എല്ലാ ചാനലുകളിലും ഈ പദ്ധതി ലഭ്യമാണ്. മൂന്നു മാസം നീണ്ടു നില്‍ക്കുന്ന ഈ പ്രചാരണ പരിപാടി സെപ്റ്റംബര്‍ 30ന് അവസാനിക്കും.

വിദേശത്തെ പഠനാവശ്യത്തിനു പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദേശനാണ്യ വിനിമയത്തിന് ആകര്‍ഷകമായ നിരക്കുകള്‍ക്കൊപ്പം പ്രത്യേക സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുപതു ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുന്ന മിന്ത്ര ഗിഫ്റ്റ് വൗച്ചര്‍, സ്‌കൈബാഗില്‍ 10 ശതമാനം ഡിസ്‌കൗണ്ട് തുടങ്ങിയവയ്ക്കു പുറമേ ഓരോ ദിവസവും ലാപ്‌ടോപ്പ് സമ്മാനമായി ലഭിക്കുന്ന നറുക്കെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.

ആകര്‍ഷകമായ നിരക്കില്‍ വീട്ടു മുറ്റത്തു സേവനം ലഭ്യമാക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വിദേശത്തെ യൂണിവേഴ്‌സിറ്റികളില്‍ ഫീസ് അടയ്ക്കുന്നതിനും ജീവിതച്ചെലവിനുള്ള പണം അയയ്ക്കുന്നതിനും ചാര്‍ജ് ഇല്ല. സൗകര്യപ്രദവും സുരക്ഷിതവും ലോകത്തെവിടെയും ഉപയോഗിക്കാവുന്ന തോമസ് കുക്ക് ഇന്ത്യയുടെ ഫോറെക്‌സ് പ്രീപെയ്ഡ് കാര്‍ഡ്, സൗജന്യ എടിഎം പിന്‍വലിക്കല്‍, ആഗോള കറന്‍സി നോട്ടുകള്‍ തുടങ്ങിയവയും തോമസ് കുക്ക് ഇന്ത്യ വിദ്യാര്‍ത്ഥികള്‍ക്കു ലഭ്യമാക്കുന്നു.

ചില എയര്‍ലൈനുകളില്‍ അധിക ബാഗേജ്, ഓവര്‍സീസ് ട്രാവല്‍ ഇന്‍ഷുറന്‍സ്, അടിസ്ഥാന വിമാന യാത്രാക്കൂലിയില്‍ 10 ശതമാനം കിഴിവ് തുടങ്ങിയവും തോമസ് കുക്ക് ഇന്ത്യ ലഭ്യമാക്കുന്നു.

ഇന്ത്യയിലെ വിദ്യാര്‍ത്ഥി യാത്രാ വിപണി മികച്ച വളര്‍ച്ചയിലാണ്. വിദേശത്ത് ബിരുദ, ബിരുദാനന്തര പഠനത്തിനു പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം സ്ഥിരതയോടെ ഉയരുകയാണ്. കഴിഞ്ഞ 34 വര്‍ഷമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദേശനാണ്യ വിനിമയ ബിസിനസില്‍ തോമസ് കുക്ക് ഇന്ത്യ പ്രതിവര്‍ഷം 2025 ശതമാനം വളര്‍ച്ച നേടുന്നുണ്ട്. ഈ ഡിമാന്റ് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആകര്‍ഷകമായ ആനകൂല്യങ്ങളോടെ ‘സ്റ്റഡി ബഡി’ പ്രചാരണ പരിപാടിക്കു രൂപം നല്‍കിയിട്ടുള്ളത്‌തോമസ് കുക്ക് ഇന്ത്യയുടെ ഫോറിന്‍ എക്‌സ്‌ചേഞ്ച് സെയില്‍സ് ആന്‍ഡ് റിലേഷന്‍ഷിപ് മാനേജ്‌മെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് ദീപേഷ് വര്‍മ പറഞ്ഞു.

 

 

 

 

 

 

 

Comments

comments