മഴക്കെടുതി: ദുരിതബാധിതര്‍ക്ക് സഹായവുമായി പ്രതിധ്വനി

മഴക്കെടുതി: ദുരിതബാധിതര്‍ക്ക് സഹായവുമായി പ്രതിധ്വനി

കൊച്ചി: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി. ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിനായി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഇന്‍ഫോപാര്‍ക്കിലെ എല്ലാ കെട്ടിടങ്ങളിലും നിത്യോപയോഗ സാധനങ്ങള്‍ നിക്ഷേപിക്കാന്‍ പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്.

മറ്റന്നാള്‍ പെട്ടികളില്‍ ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണ, നിത്യോപയോഗ സാധനങ്ങള്‍ നിക്ഷേപിക്കാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന സാധനങ്ങള്‍ പ്രതിധ്വനി പ്രവര്‍ത്തകര്‍ മഴക്കെടുതികള്‍ അനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്യും.

അരിയുള്‍പ്പെടെയുള്ള ധാന്യങ്ങള്‍, ബെഡ്ഷീറ്റുകള്‍, ബാത്ത് ടവ്വലുകള്‍, ബക്കറ്റ്, സോപ്പ്, സോപ്പ് പൊടി തുടങ്ങി ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് വേണ്ടുന്ന എല്ലാ സാധനങ്ങളും നാല് ദിവസങ്ങളായി നടത്തുന്ന ഡ്രോപ്പ് ബോക്‌സ് പ്രചാരണത്തില്‍ ശേഖരിക്കും.

 

 

Comments

comments

Categories: FK News