മോണ്ടോ യാന്‍ കാര്‍ട്ടൂണ്‍ പരമ്പരയുമായി ടൂണ്‍സ്

മോണ്ടോ യാന്‍ കാര്‍ട്ടൂണ്‍ പരമ്പരയുമായി ടൂണ്‍സ്

തിരുവനന്തപുരം: ടെക്‌നോ പാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടൂണ്‍സ് മീഡിയ ഗ്രൂപ്പ് മോണ്ടോ യാന്‍ എന്ന കോമഡി പതിപ്പിന്റെ ആഗോള വിതരണത്തിനും നിര്‍മാണത്തിനുമായി സഹകരിക്കുന്നു. 5 മുതല്‍ 8 വയസ് വരെയുള്ള കുട്ടികളെ ലക്ഷ്യം വെച്ചുള്ളതാണ് കോമഡി പരമ്പര. കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ടുള്ള പരമ്പരകള്‍ നിര്‍മിക്കുന്ന ലോകത്തിലെ മുന്‍നിര വിതരണക്കാരായ ഇമിര എന്റര്‍ടെയിന്‍മെന്റുമായി സഹകരിച്ചാണ് പരമ്പര നിര്‍മിക്കുന്നത്. കൂടാതെ ടെലിഗെയില്‍ ഓഫ് അയര്‍ലന്റ്, സ്‌പെയിനിലെ ടെലിവിഷന്‍ ഡി കാറ്റലൂണിയ (ടിവി 3) എന്നിവരും ഇതുമായി സഹകരിക്കും.

അത്രയൊന്നും മിടുക്കരല്ലാത്ത മൂന്ന് ഹീറോകളുടെ സാഹസിക കൃത്യങ്ങള്‍ ഉള്‍പ്പെടുത്തിയ പരമ്പരയാണ് മോണ്ടോ യാന്‍. ഒരു അധോലോക നായകനും അയാളുടെ ഭീകരരായ അനുചരന്‍മാരില്‍ നിന്നും ലോകത്തെയും ജനതയുടെ പരസ്പര സഹവര്‍ത്തിത്വത്തെയും രക്ഷിക്കുന്നതാണ് പരമ്പരയുടെ ഇതിവൃത്തം.

ടെലിവിഷന്‍ ഡി കാറ്റലൂണിയ പരമ്പരയുടെ പ്രീ പ്രോഡക്ഷന്‍ നിര്‍വഹിക്കും. ടൂണ്‍സ് ആണ് നിര്‍മാണം. പോസ്റ്റ് പ്രോഡക്ഷന്‍ ചെയ്യുന്നത് ടെലിഗെയില്‍ ആണ്. ഇമിര ഇന്റര്‍ടെയിന്‍മെന്റാണ് ആഗോള തലത്തില്‍ പരമ്പരയുടെ വിതരണം നിര്‍വഹിക്കുക. മോണ്ടോയാന്‍ ഏറ്റവും പുതിയ സാഹസിക പരമ്പരയാണെന്നും ആഗോള തലത്തില്‍ കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്നതായിരിക്കും ഇതെന്നും ഇമിര സിഇഒ പോള്‍ റോബിന്‍സണ്‍ പറഞ്ഞു. ടൂണ്‍സിന്റെ നിര്‍മാണ വൈദഗ്ധ്യം പരമ്പരക്ക് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രണ്ട് വ്യത്യസ്തമായ ലോകങ്ങളാണ് പരമ്പരയുടെ പശ്ചാത്തലം. ഇതിലെ കഥാപാത്ര നിര്‍മിതിക്കായി ഏറെ ആഴത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. മികച്ച തമാശ രംഗങ്ങള്‍ കുട്ടികള്‍ക്ക് ഏറെ ആസ്വാദ്യകരമായിരിക്കും. പരമ്പരയിലെ 52 എപിസോഡുകളുടെ കഥ തയ്യാറാക്കുന്നത് ആഗോള പ്രശസ്തനായ കുട്ടികളുടെ രചയിതാവായ ഡേവിഡ് ല്യൂമാന്‍ ആണ്. മോണ്ടോ യാന്‍ 2019ലെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണെന്ന് ടിവി 3യുടെ ചില്‍ഡ്രന്‍സ് ടിവിയുടെ മേധാവി ഡാനി ലോപ്പസ് പറഞ്ഞു. ചാനലിന്റെ എഡിറോറ്റിയര്‍ രേഖ അനുസരിച്ചായിരിക്കും പരമ്പരരയിലെ തമാശ , സാഹസിക രംഗങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

 

Comments

comments

Categories: FK News, Movies
Tags: Mondo Yan

Related Articles