ജെഎം ഫിനാന്‍ഷ്യല്‍ അറ്റാദായത്തില്‍ വര്‍ധന

ജെഎം ഫിനാന്‍ഷ്യല്‍ അറ്റാദായത്തില്‍ വര്‍ധന

കൊച്ചി: ബഹുമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെഎം ഫിനാല്‍ഷ്യലിന്റെ അറ്റാദായത്തില്‍ വര്‍ധന. കഴിഞ്ഞ മാസം 30 ന് അവസാനിച്ച നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 12.6 ശതമാനം വളര്‍ച്ചയോടെ ഗ്രൂപ്പിന്റെ അറ്റാദായം 143 കോടിയായി ഉയര്‍ന്നു. എല്ലാ മേഖലയിലും നടത്തിയ കുതിപ്പില്‍ 16.9 ശതമാനം വരുമാന വളര്‍ച്ച രേഖപ്പെടുത്തിയ ജെഎമ്മിന്റെ മൊത്ത വരുമാനം ഇതോടെ 855.34 കോടിയായി. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ആകെ വരുമാനം 855.34 കോടി രൂപയാണ്.

മുന്‍ വര്‍ഷത്തില്‍ ഇതേ കാലയളവില്‍ ഇത് 731.63 കോടിയായിരുന്നു. നികുതി കഴിച്ചുള്ള വരുമാനം 142.72 കോടിയാണ്. 2017 ലെ ഇതേ കാലയളവില്‍ ഇത് 126.77 കോടിയായിരുന്നു. അറ്റാദായ വര്‍ധന 12.6 ശതമാനം.

കമ്പനിയുടെ പ്രധാന ഇടപാടുകളിലൊന്നായ പണയ വായ്പാ ബിസിനസ് 8504 കോടിയിലേക്കുയര്‍ന്നിട്ടുണ്ട്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8475 കോടി രൂപയായാണ് രേഖപ്പെടുത്തിയത്. ജെഎം ഗ്രൂപ്പ് അതിന്റെ ഇടപാടുകളില്‍ പൂര്‍ണ ആത്മവിശ്വാസം പുലര്‍ത്തുന്നതായും അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ മികച്ച നിലയിലാണെന്ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

 

 

Comments

comments