ജിഡിപി: 2030 ഓടെ ഇന്ത്യ യുഎസിനെ മറികടക്കും : ഡിബിഎസ് റിപ്പോര്‍ട്ട്

ജിഡിപി: 2030 ഓടെ ഇന്ത്യ യുഎസിനെ മറികടക്കും : ഡിബിഎസ് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയില്‍ ഇന്ത്യ ഉള്‍പ്പടെ 10 ഏഷ്യന്‍ രാജ്യങ്ങള്‍ 2030 ഓടെ യുഎസിനെ മറികടക്കുമെന്ന് റിപ്പോര്‍ട്ട്. ഈ രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് നടക്കുകയെന്ന് ഡിബിഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

28 ട്രില്യണ്‍ യുഎസ് ഡോളറിന്റെ വര്‍ധനവാണ് ഏഷ്യന്‍ രാജ്യങ്ങള്‍ അടയാളപ്പെടുത്താന്‍ പോകുന്നത്. മികച്ച വളര്‍ച്ച കൈവരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ, ഹോംഗ്‌കോംഗ്, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍, തായ്‌ലന്റ് എന്നീ രാജ്യങ്ങള്‍ ഉണ്ട്. ഈ രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥയില്‍ വന്‍ കുതിപ്പാണ് അടുത്ത വര്‍ഷങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് ഡിബിഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 28.35 ട്രില്യണ്‍ ഡോളര്‍ വര്‍ധനവ് ഈ രാജ്യങ്ങളില്‍ ഉണ്ടാകുമ്പോള്‍, യുഎസില്‍ 22.33 ട്രില്യണ്‍ യുഎസ് ഡോളര്‍ മാത്രമായിരിക്കും വര്‍ധനവ്.

മികച്ച വളര്‍ച്ച നേടുമെങ്കിലും ഏഷ്യന്‍ രാജ്യങ്ങള്‍ ചില വെല്ലുവിളികളെ അതിജീവിക്കേണ്ടതായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനം, അസമത്വം, സാങ്കേതികപരമായ തടസ്സങ്ങള്‍, സുഗമമായ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യോജിക്കാത്ത് ചുറ്റുപാട് എന്നിവ രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിയെ പിന്നോട്ടടിച്ചേക്കാം.

യുജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. തൊഴിലില്ലായ്മ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വെല്ലുവിളിയുണ്ടാക്കുന്ന ഘടകമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Comments

comments

Tags: GDP, India