ഇന്ത്യന്‍ വിപണിയില്‍ നിന്നും എഫ്പിഐകള്‍ പിന്‍വലിച്ചത് 2,000 കോടിയോളം രൂപ

ഇന്ത്യന്‍ വിപണിയില്‍ നിന്നും എഫ്പിഐകള്‍ പിന്‍വലിച്ചത് 2,000 കോടിയോളം രൂപ

ന്യൂഡെല്‍ഹി: ജൂലൈ 2 മുതല്‍ 22 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ (എഫ്പിഐ) പിന്‍വലിച്ചത് 2031 കോടിയോളം രൂപ. ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില, രൂപയുടെ മൂല്യം കുറഞ്ഞത് തുടങ്ങിയ ആശങ്കകള്‍ മൂലമാണ് നിക്ഷേപകര്‍ പിന്‍വലിഞ്ഞത്. കഴിഞ്ഞ മൂന്ന് മാസത്തില്‍ (ഏപ്രില്‍-ജൂണ്‍) മൂലധന വിപണികളില്‍ നിന്നും 61,000 കോടിയോളം രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. അതിന് മുമ്പ് മാര്‍ച്ച് മാസത്തില്‍ 2661 കോടിയോളം രൂപയുടെ നിക്ഷേപം എഫ്പിഐകള്‍ നടത്തിയിരുന്നു.

ജൂലൈ 220 വരെയുള്ള കാലയളവില്‍ ഡെറ്റ് വിപണികളില്‍ നിന്നും 1173 കോടി രൂപയുടെയും ഇക്വിറ്റിയില്‍ നിന്ന് 858 കോടി രൂപയുടെയും അറ്റ പിന്‍വലിക്കലാണുണ്ടായതെന്ന് ഡെപ്പോസിറ്ററി ഡാറ്റ വ്യക്തമാക്കുന്നു. റീട്ടെയ്ല്‍ പണപ്പെരുപ്പം വര്‍ധിച്ചത്, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നതിനുള്ള സാധ്യതകള്‍, ആഗോള വ്യാപാര യുദ്ധ ഭീതി എന്നിവയും വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങലിന് പ്രധാന കാരണങ്ങളായെന്ന് മോണിംഗ്സ്റ്റാറിലെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റായ ഹിമാന്‍ഷു ശ്രീവാസ്തവ പറയുന്നു.

രാജ്യത്തിന്റെ കറന്റ് എക്കൗണ്ട് കമ്മി വര്‍ധിച്ചാല്‍ രൂപയ്ക്ക് സമ്മര്‍ദമേറും. ഈ വര്‍ഷം ജനുവരി മുതല്‍ ഏകദേശം 8 ശതമാനത്തോളം മൂല്യത്തകര്‍ച്ചയാണ് രൂപ നേരിട്ടത്. കൂടാതെ അമേരിക്ക വ്യാപാര നയങ്ങള്‍ കടുപ്പിക്കുന്നതും ഇന്ത്യന്‍ ഡെറ്റ് വിപണികളെ ബാധിക്കുന്നതായി അദ്ദേഹം പറഞ്ഞു.

 

Comments

comments

Tags: FPI