പുതിയ മൊബീല്‍ ആപ്പുമായി എമിറേറ്റ്‌സ്

പുതിയ മൊബീല്‍ ആപ്പുമായി എമിറേറ്റ്‌സ്

ദുബായ്: പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ‘എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ് ഗോ’ എന്ന പേരില്‍ പുതിയ ആപ്പ് പുറത്തിറങ്ങി. എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ലോയല്‍റ്റി പ്രോഗ്രാമായ എമിറേറ്റ്‌സ് സ്‌കൈ വാര്‍ഡ്‌സ് അംഗങ്ങള്‍ക്കായി ആണ് പുതിയ ആപ്പ് അവതരിപ്പിച്ചത്.

യാത്രക്കാര്‍ക്ക് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ് വിഭാഗത്തില്‍ അംഗങ്ങളുടെ മൈലുകള്‍, ടയര്‍ സ്റ്റാറ്റസ്, ഓഫറുകള്‍ തുടങ്ങിയവ പരിശോധിക്കാന്‍ കഴിയും. മാത്രമല്ല യാത്രയില്‍ ഒരു മികച്ച സുഹൃത്തായി വിവരങ്ങള്‍ ലഭ്യമാക്കാനും എമിറേറ്റ്‌സിന്റെ 160 ഓളം ലക്ഷ്യസ്ഥാനങ്ങളില്‍ ടൂര്‍ ബുക്കിംഗ്, യാത്രാ ഗൈഡ് തുടങ്ങിയ നിരവധി സേവനങ്ങള്‍ക്കും ഉപയോഗിക്കാം. ലോകത്തിലെ 20ഓളം നഗരങ്ങളിലെ റസ്റ്റോറന്റുകള്‍, സ്പാകള്‍ തുടങ്ങിയവയില്‍ 4,400 ഓളം ഓഫറുകളാണ് സ്‌കൈ വാര്‍ഡ്‌സ് ഗോ വാഗ്ദാനം നല്‍കുന്നത്.

ആന്‍ഡ്രോയ്ഡ്, ഐ ഫോണ്‍ ഉപഭോകതാക്കള്‍ക്ക് ആപ്പ് സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. എമിറേറ്റ്‌സിലെ സ്ഥിരം യാത്രക്കാര്‍ക്കുള്ള പദ്ധതിയായ എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ് 18 വര്‍ഷങ്ങളിലായി പതിനാറ് ദശലക്ഷത്തിലധികം അംഗങ്ങള്‍ക്ക് സേവനം നല്‍കികഴിഞ്ഞു. അംഗങ്ങള്‍ക്കുള്ള റിവാര്‍ഡ്‌സ് പദ്ധതികള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിലാണ് എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ്.

കാഷ് പ്ലസ് മൈല്‍സ് ഫ്‌ളൈറ്റ് റിഡംപ്ഷന്‍ സൗകര്യം എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ് അവതരിപ്പിച്ചിരുന്നു. ബ്ലൂ, സില്‍വര്‍, ഡോള്‍ഡ്, പ്ലാറ്റിനം എന്നീ നാല് വിഭാഗത്തിലുള്ള അംഗങ്ങള്‍ക്ക് 2000 മൈലുകള്‍ മുതല്‍ റിഡീം ചെയ്യാനാകും. ഈ ജനപ്രിയ പദ്ധതിയിലൂടെ ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കാനും എമിറേറ്റ്‌സിന്റെ ഏത് ക്ലാസിലും എവിടേയ്ക്കുള്ള വിമാനങ്ങളിലെ ഏത് സീറ്റും എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ് അംഗങ്ങള്‍ക്ക് ഉപയോഗിക്കാനും കഴിയും.

ഈസിജെറ്റ്, ക്വാന്‍ഡാസ് എന്നിവയടക്കം നിരവധി എയര്‍ലൈനുകളുമായി എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സിന് പങ്കാളിത്തമുണ്ട്. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോട്ടിലെ ആറ് ലോഞ്ചുകള്‍ ഉള്‍പ്പടെ പ്രമുഖമായ എയര്‍പോട്ടുകളിലെ 39 എമിറേറ്റ്‌സ് ലോഞ്ചുകള്‍ ഉപയോഗിക്കാന്‍ എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ് അംഗങ്ങള്‍ക്ക് അനുവാദമുണ്ട്. ഇരുപത് കിലോ വരെ അധിക ബാഗേജ് അലവന്‍സും ലഭിക്കും.

 

 

 

 

 

 

 

Comments

comments

Categories: Arabia, FK News

Related Articles