ഡാറ്റ്‌സണ്‍ എക്‌സ്പീരിയന്‍സ് സോണ്‍: കാറുകളുടെ പ്രദര്‍ശനം നടന്നു

ഡാറ്റ്‌സണ്‍ എക്‌സ്പീരിയന്‍സ് സോണ്‍: കാറുകളുടെ പ്രദര്‍ശനം നടന്നു

കൊച്ചി: ഇന്ത്യയില്‍ ഡാറ്റ്‌സണ്‍ തങ്ങളുടെ അഞ്ചാമത് വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ മൂന്നാമത് ‘ഡാറ്റ്‌സണ്‍ എക്‌സ്പീരിയന്‍സ് സോണ്‍ ഫഌഗ് ഓഫ് ചെയ്തു. ഡാറ്റ്‌സണ്‍ എക്‌സ്പീരിയന്‍സ് സെന്ററിന്റെ മൂന്നമാത്തെ സോണാണ് കൊച്ചിയിലേത്.

ഉപഭോക്താക്കള്‍ക്ക് പുത്തന്‍ ഡാറ്റ്‌സണ്‍ കാറുകളിലെ യാത്ര അനുഭവം ലഭ്യമാക്കുന്നതിനായി മറൈന്‍ ഡ്രൈവിലും ഫോര്‍ട്ട് കൊച്ചിയിലും അവസരം ലഭിച്ചു. ഡാറ്റ്‌സണ്‍ റെഡി ഗോ, ഗോ, ഗോ പ്ലസ്, തുടങ്ങിയ മോഡലുകള്‍ ഈ ദിവസങ്ങളില്‍ ടെസ്റ്റ് ഡ്രൈവ് നടത്തിയെന്നതാണ്് പരിപാടിയുടെ പ്രധാന പ്രത്യേകത. കൂടാതെ ബെസ്റ്റ് ഇന്‍ ക്ലാസ് ഫീച്ചറുകളോടുകൂടിയ റെഡി ഗോ കാണാനും കൂടുതല്‍ കസ്റ്റമേഴ്‌സിന് വിവരങ്ങള്‍ അറിയാനും കഴിഞ്ഞു.

വിവിധ പരിപാടികളിലൂടെ ഉപഭോക്താവിന് ഡാറ്റ്‌സണ്‍ കാറുകള്‍ കാണാനും പരിചയപ്പെടാനുമുഉള്ള അവസരം നല്‍കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

 

 

 

 

 

Comments

comments

Categories: Auto, FK News
Tags: Datsun