ട്രായ് നിര്‍ദേശം പാലിച്ചില്ല; ഇന്ത്യയില്‍ ഐഫോണിന് വിലക്കു വന്നേക്കും

ട്രായ് നിര്‍ദേശം പാലിച്ചില്ല; ഇന്ത്യയില്‍ ഐഫോണിന് വിലക്കു വന്നേക്കും

 

ന്യൂഡെല്‍ഹി: ടെലികോം അതോറിറ്റിയുടെ (ട്രായ്) കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കാത്ത ആപ്പിള്‍ ഐഫോണ്‍ ഇന്ത്യയില്‍ വിലക്കിയേക്കും എന്ന് റിപ്പോര്‍ട്ട്. ട്രായ് നിര്‍ദേശിച്ച ഡു നോട്ട് ഡിസ്റ്റര്‍ബ്(ഡിഎന്‍ഡി) ആപ്പ് ആറ് മാസത്തിനുള്ളില്‍ ഐഫോണില്‍ ലഭ്യമാക്കണമെന്നായിരുന്നു നിര്‍ദേശം. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണിലേക്ക് വരുന്ന അനാവശ്യ കോളുകളും മെസ്സേജുകളും നിയന്ത്രിക്കാന്‍ കഴിയുന്ന ആപ്ലിക്കേഷനാണ് ഡിഎന്‍ഡി. ഇതുവഴി അനാവശ്യ കോളുകള്‍ വന്നാല്‍ ഉപയോക്താവിന് ട്രായ്ക്ക് പരാതി നല്‍കാം.

എന്നാല്‍ ഐഫോണ്‍ ഈ നിര്‍ദേശം തള്ളിക്കളഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതനുസരിച്ച് മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഐഫോണുകളിലുള്ള സേവനം മതിയാക്കേണ്ടതായി വരും. ഡിഎന്‍ഡി ആപ്പ് മൊബൈലില്‍ ലഭ്യമാക്കിയാല്‍ കോളുകളും സന്ദേശങ്ങളും ട്രായ്ക്ക് നിരീക്ഷിക്കാനാകും. എന്നാല്‍ ഡിഎന്‍ഡി ആപ്പ് മൊബൈലുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മൊബൈല്‍ പ്രവര്‍ത്തനങ്ങളില്‍ സ്വീകാര്യത ഇല്ലാതാകുമെന്നാണ് ആപ്പിളിന്റെ നിലപാട്. ഇത്തരത്തില്‍ സ്വകാര്യയില്ലാതാക്കുന്ന ആപ്പ് തങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യില്ലെന്നാണ് കമ്പനിയുടെ വാദം. ആപ്പിളിന്റെ നിലപാടിനെതിരെ ട്രായ് നിയമപരമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചിട്ടുണ്ട്.

നേരത്തെ, ഡിഎന്‍ഡി പുതിയ ഫീച്ചറിനൊപ്പം ഐഫോണില്‍ ഇന്‍സ്റ്റാല്‍ ചെയ്യാമെന്ന് ആപ്പിള്‍ ട്രായ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. തുടര്‍ന്നാണ് ട്രായ് നിയമപരമായി ഐഫോണിനെ നേരിടാന്‍ തയ്യാറെടുക്കുന്നത്.

 

Comments

comments

Categories: FK News, Slider, Tech, Top Stories

Related Articles