കൊച്ചിയില്‍ 26 കോടി രൂപയുടെ ക്രൂയിസ് ടെര്‍മിനല്‍ വരുന്നു

കൊച്ചിയില്‍ 26 കോടി രൂപയുടെ ക്രൂയിസ് ടെര്‍മിനല്‍ വരുന്നു

കൊച്ചി: കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് വേണ്ടി 26 കോടി രൂപയുടെ ക്രൂയിസ് ടെര്‍മിനല്‍ ഒരുക്കുന്നതിന് കരാറുകാരന് വര്‍ക്ക് ഓര്‍ഡര്‍ നല്‍കി. എറണാകുളം വാര്‍ഫില്‍ 5000 ടൂറിസ്റ്റുകളെ കൈകാര്യം ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കുക. ക്രൂയിസ് ടെര്‍മിനല്‍ 2020 ഫെബ്രുവരിയോടെ തയാറാകുമെന്നാണ് കരുതുന്നത്.

യാത്രക്കാര്‍ക്കുള്ള ലോഞ്ച്,ജീവനക്കാര്‍ക്കുള്ള ലോഞ്ച്, 30 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍,8 കസ്റ്റംസ് ക്ലിയറന്‍സ് കൗണ്ടറുകള്‍,7 സുരക്ഷാ പരിശോധന കൗണ്ടറുകള്‍,വൈഫൈ, ടൂറിസ്റ്റ് ഇന്‍ഫൊര്‍മേഷന്‍ കൗണ്ടര്‍, ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് 2253 സ്‌ക്വയര്‍ മീറ്റര്‍ ടെര്‍മിനലിലുണ്ടാവുകയെന്ന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എ വി രമണ പറഞ്ഞു.
ടെര്‍മിനലിന്റെ നിര്‍മാണത്തിന് ഏകദേശം 25.72 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 21.41 കോടി രൂപ കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. രാജ്യത്ത് കപ്പല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഷിപ്പിംഗ്, ടൂറിസ മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തുന്ന ശ്രമങ്ങളുടെ ഫലമാണ് പുതിയ ടെര്‍മിനല്‍.
രാജ്യത്തെ പ്രമുഖ കപ്പല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കൊച്ചിയില്‍ ഓരോവര്‍ഷവും 40 ക്രൂയിസുകളോളം എത്തിച്ചേരുന്നുണ്ട്.

Comments

comments

Categories: Current Affairs, Slider