ഇനി ഫോര്‍വേഡ് ചെയ്യാന്‍ കഴിയുന്നത് അഞ്ച് പേര്‍ക്ക് മാത്രം; കര്‍ശന നടപടിയുമായി വാട്‌സ്ആപ്പ്

ഇനി ഫോര്‍വേഡ് ചെയ്യാന്‍ കഴിയുന്നത് അഞ്ച് പേര്‍ക്ക് മാത്രം; കര്‍ശന നടപടിയുമായി വാട്‌സ്ആപ്പ്

ന്യൂഡെല്‍ഹി: വാട്‌സ് ആപ്പിലൂടെ ഇനി അഞ്ച് പേര്‍ക്ക് മാത്രം ചാറ്റ് ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളും പ്രചരണങ്ങളും തടയുന്നതിന്റെ ഭാഗമായാണ് കര്‍ശന നടപടി. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നടപ്പാക്കാനാണ് വാട്‌സ് ആപ്പിന്റെ തീരുമാനം.

വാട്‌സ് ആപ്പില്‍ വരുന്ന സന്ദേശങ്ങള്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് അയക്കാന്‍ സാധിക്കാത്ത തരത്തില്‍ സംവിധാനം കൊണ്ടുവരാനാണ് വാട്‌സ്ആപ്പിന്റെ പുതിയ പദ്ധതി. ഇതുവഴി സന്ദേശങ്ങള്‍ കൂട്ടമായി വ്യക്തികള്‍്കകോ ഗ്രൂപ്പുകള്‍ക്കോ ഫോര്‍വേഡ് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് ഒരേ സമയം ഒരു സന്ദേശം ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുകയില്ല.

വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളും വ്യാജ പ്രചരണങ്ങളും നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വാട്‌സ്ആപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തിലാണ് വാട്‌സ്ആപ്പിന്റെ നടപടി. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് സര്‍ക്കാര്‍ രണ്ടാമത് കത്തു കൂടി വാട്‌സ്ആപ്പ് കമ്പനിക്ക് അയച്ചിരുന്നു.

വ്യാജ വാര്‍ത്തകളും പ്രചരണങ്ങളും തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ നടപടിയെടുക്കുമെന്ന് ഫെയ്‌സ്ബുക്കും അറിയിച്ചിട്ടുണ്ട്.

 

Comments

comments

Categories: FK News, Slider, Tech, Top Stories
Tags: WhatsApp