പണമടയ്ക്കല്‍; കോണ്‍ടാക്റ്റലെസ് രീതിയുമായി വീസാ പേ വേവ്

പണമടയ്ക്കല്‍; കോണ്‍ടാക്റ്റലെസ് രീതിയുമായി വീസാ പേ വേവ്

കൊച്ചി: ഇന്ത്യയിലെ പണമടയ്ക്കല്‍ രംഗത്ത് അതിവേഗത്തിലുള്ള ഒട്ടനവധി മാറ്റങ്ങളാണു കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ദൃശ്യമായത്. പണമടക്കുന്ന രംഗത്ത് നിരവധി നവീന സാങ്കേതികവിദ്യകളും രീതികളുമാണ് ഇതിനിടെയെത്തിയത്. ഈ പുതിയ രീതികള്‍ ജനങ്ങളും പടിപടിയായി സ്വീകരിച്ചു വരുന്നത് ഇന്ത്യയെ ഒരു കാഷ്‌ലെസ് സമ്പദ്ഘടനയിലേക്കു നയിക്കുന്നു. എങ്കില്‍ തന്നെയും ഈ ഇടപാടു രീതികള്‍ക്കായി അല്‍പ്പം തയ്യാറെടുപ്പ് ആവശ്യമാണ്.

ഒരു കാഷ് കൗണ്ടറില്‍ വാലെറ്റില്‍ നിന്നു പണം എടുക്കുന്നതും ചില്ലറ നോക്കുന്നതും ഭദ്രമായി വെക്കുന്നതും അടക്കം ഏകദേശം 30 സെക്കന്റ് കൊണ്ടാണ് ഇടപാടു പൂര്‍ത്തിയാക്കുന്നത്. ഇതേ സമയം കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡ് വഴി ഇതു വെറും മൂന്നു സെക്കന്റു കൊണ്ടു പൂര്‍ത്തിയാക്കാം. നിങ്ങളുടെ കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡ് ഇരിക്കുന്ന വാലറ്റ് പുറത്തെടുക്കുന്നതും ടെര്‍മിനലിനു നേരേ അതു ടാപു ചെയ്യുന്നതും തിരികെ വെക്കുന്നതുമടക്കമുള്ള സമയമാണിത്. പണമിടപാടുകളേക്കാള്‍ പത്തിലൊന്നു സമയം കൊണ്ട് വീസാ പേ വേവ് വഴിയുള്ള കോണ്‍ടാക്റ്റ്‌ലെസ് പണമടക്കലുകള്‍ നടത്താനാവും.

സൂപ്പര്‍മാര്‍ക്കറ്റുകള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍, പെട്രോള്‍ സ്‌റ്റേഷനുകള്‍, അതിവേഗ സേവന റസ്‌റ്റോറന്റുകള്‍ എന്നിവ പോലെ വേഗതയും സൗകര്യവും പരമ പ്രധാനമായ തിരക്കേറിയ ഇടങ്ങളില്‍ പണം നല്‍കുന്ന രീതി മാറ്റി കോണ്‍ടാക്റ്റ്‌ലെസ് ഇടപാടുകള്‍ എത്തുന്ന രീതിയിലാണ് ഈ പണമിടപാടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വീസാ ഗ്രൂപ്പ് ഇന്ത്യ കണ്‍ട്രി മാനേജര്‍ ടി ആര്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. സ്ഥിരമായി വന്‍ തോതിലുള്ള ജനങ്ങളുടെ ഒഴുക്കുണ്ടാകുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇതു കൂടുതല്‍ അനുയോജ്യമാണ്. കോണ്‍ടാക്റ്റ്്‌ലെസ് ഇടപാടുകള്‍ നല്‍കുന്ന സുരക്ഷിതത്വവും സൗകര്യവും ഉപഭോക്താക്കള്‍ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കുകള്‍ നല്‍കിയിട്ടുള്ള നിലവിലെ വീസാ ഡെബിറ്റ് കാര്‍ഡുകള്‍ കോണ്‍ടാക്റ്റ്‌ലെസ് സാങ്കേതികവിദ്യയിലേക്ക് അപ്‌ഗ്രേഡു ചെയ്തു വീസാ പേ വേവ് കാര്‍ഡുകള്‍ സ്വന്തമാക്കാം. രണ്ടായിരം രൂപ വരെയുള്ള ഇടപാടുകള്‍ വീസാ പേ വേവ് കാര്‍ഡ് ഉടമകള്‍ക്ക് തങ്ങളുടെ പിന്‍ നല്‍കുകയോ ഒപ്പിടുകയോ ചെയ്യാതെ ഈ കാര്‍ഡുകള്‍ ഉപയോഗിച്ചു നടത്താം. രണ്ടായിരം രൂപയ്ക്കു മുകളിലേക്കുള്ള ഇടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാനായി നിങ്ങളുടെ പിന്‍ ആവശ്യപ്പെടും.

ചിപ് അധിഷ്ഠിത കാര്‍ഡുകള്‍ പോലെ തന്നെ വിവിധ തട്ടുകളിലുള്ള സുരക്ഷയാണ് ഈ കാര്‍ഡുകള്‍ക്കും വീസാ ലഭ്യമാക്കിയിട്ടുള്ളത്. ഓരോ ഇടപാടുകള്‍ക്കും സവിശേഷമായ എന്‍ക്രിപ്ഷന്‍ ഉള്ളതിനാല്‍ ഒരു ഇടപാടും രണ്ടു തവണ പ്രോസസു ചെയ്യാനാവില്ല. കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡു വഴി പണം നല്‍കുമ്പോള്‍ കച്ചവടക്കാരന്‍ വീസാ കാര്‍ഡ് റീഡര്‍ മിഷ്യനില്‍ തുക രേഖപ്പെടുത്തും. ഈ ഇടപാട് മെഷീന്‍ വായിക്കണമെങ്കില്‍ അതിനു സമീപത്തായി കാര്‍ഡ് വെക്കണം. വീസയുടെ ആഗോള സുരക്ഷിത ശൃംഖല വഴിയാകും ഈ ഇടപാടു പ്രോസസു ചെയ്യുക. അതോടെ വീസാ കാര്‍ഡ് നിങ്ങളുടെ കയ്യില്‍ നിന്നു മാറ്റാതെ തന്നെ ഇടപാടു നടത്താനും കഴിയും.
ഈ കാര്‍ഡ് ബാങ്കിന്റെ കെവൈസിയുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ മറ്റു ഡിജിറ്റല്‍ സംവിധാനങ്ങളിലെ പോലെ അതു വീണ്ടും ചെയ്യേണ്ട ബുദ്ധിമുട്ടുകളും ഉണ്ടാകില്ല. നിലവില്‍ മാഗ്‌നറ്റിക് സ്ട്രിപ്പ് കാര്‍ഡുകള്‍ ചിപ് അധിഷ്ഠിത കാര്‍ഡുകളിലേക്കു മാറ്റാന്‍ റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്ന അവസാന തിയതി ഡിസംബര്‍ 31 ആണ്. ഈ സമയത്ത് ഉപഭോക്താക്കള്‍ക്ക് കോണ്‍ടാക്റ്റ്്‌ലെസ് കാര്‍ഡിനായി ആവശ്യപ്പെടാം. രാജ്യത്ത് ഇപ്പോള്‍ 23 ബാങ്കുകള്‍ ഇത് വിതരണം ചെയ്യുന്നുണ്ട്.

Comments

comments

Categories: Current Affairs