സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചു പൂട്ടിയാല്‍ കമ്പനിക്ക് നഷ്ടം 100 മില്യണ്‍ ഡോളര്‍: അനില്‍ അഗര്‍വാള്‍

സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചു പൂട്ടിയാല്‍ കമ്പനിക്ക് നഷ്ടം 100 മില്യണ്‍ ഡോളര്‍: അനില്‍ അഗര്‍വാള്‍

ന്യൂഡെല്‍ഹി: പ്രക്ഷോഭത്തെ തുടര്‍ന്ന് പൂട്ടിയ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് കമ്പനിക്ക് വരുത്തുന്ന നഷ്ടം 100 മില്യണ്‍ ഡോളറെന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട് സര്‍ക്കാറിന്റെ ഉത്തരവിനു ശേഷം പൂട്ടിയ കമ്പനി പിന്നീട് ഇതുവരെ തുറന്നിട്ടിട്ടില്ല. ഒരു വര്‍ഷത്തിനപ്പുറത്തേക്ക് അടച്ചൂ പൂട്ടല്‍ ഉത്തരവ് തുടരുകയാണെങ്കില്‍ വേദാന്ത റിസോഴ്‌സ് കമ്പനിക്ക് 100 മില്യണ്‍ ഡോളറിന്റെ നഷ്ടം വരുത്തിവെക്കുമെന്ന് കമ്പനി ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തൂത്തുക്കുടിയില്‍ ചെമ്പ് ഉരുക്ക് വ്യവസാശാലയ്‌ക്കെഥിരെ ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. പൊലീസ് നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പ്ലാന്റ് പൂട്ടാന്‍ ഉത്തരവിട്ടത്. കമ്പനിയിലേക്കുള്ള വൈദ്യുതി വിതരണവും വിച്ഛേദിച്ചു. നിരവധി തൊഴിലാളികള്‍ക്ക് തൊഴിലും നഷ്ടമായി.

ബാലന്‍സ് ഷീറ്റില്‍ 2 ശതമാനമാണ് പ്ലാന്റ്. ഒരു വര്‍ഷം മുഴുവന്‍ പൂട്ടിക്കിടന്നാല്‍ 100 മില്യണ്‍ ഡോളറാണ് കമ്പനിക്ക് നഷ്ടമുണ്ടാകുന്നതെന്ന് അഗര്‍വാള്‍ പറഞ്ഞു.

സ്റ്റെര്‍ലൈറ്റ് പ്ലാന്റില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് ജനങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. വായുവും ജലവും മലിനമാകുകയും ചെയ്യുന്നുവെന്നും ജനങ്ങള്‍ പരാതിപ്പെട്ടിരുന്നു.

Comments

comments