സ്മാര്‍ട്ട് റെഫ്രിജറേറ്ററുമായി സാംസംഗ്; വില 2.8 ലക്ഷം രൂപ

സ്മാര്‍ട്ട് റെഫ്രിജറേറ്ററുമായി സാംസംഗ്; വില 2.8 ലക്ഷം രൂപ

ബെംഗലൂരു: 2.8 ലക്ഷം രൂപ വില വരുന്ന പുതിയ സ്മാര്‍ട്ട് റെഫ്രിജറേറ്റര്‍ പുറത്തിറക്കി ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗ്. ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ടായ അനുഭവം പ്രദാനം ചെയ്യാന്‍ കാമറകള്‍, സ്പീക്കറുകള്‍, 21 ഇഞ്ച് ടച്ച് ഡിസ്‌പ്ലേ തുടങ്ങിയ സംവിധാനങ്ങളാണ് ഈ ഫ്രിഡ്ജില്‍ ഒരുക്കിയിരിക്കുന്നത്. ഷോപ്പിംഗ് ലിസ്റ്റുകള്‍ ശേഖരിക്കാനും, ഷെഡ്യൂളുകള്‍ വായിക്കാനും, വീഡിയോ ക്ലിപ്പുകള്‍ കാണാനുമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സ്മാര്‍ട്ട് റെഫ്രിജറേറ്റര്‍ ഉപഭോക്താക്കള്‍ക്ക് ഒരുക്കും.

സംഭരണ ശേഷിക്കും കൂളിംഗിനും അപ്പുറത്തുള്ള സൗകര്യങ്ങള്‍ തേടുന്ന പുതിയ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായാണ് സ്മാര്‍ട്ട് റെഫ്രിജറേറ്റര്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് സാംസംഗ് ഇന്ത്യ ഡയറക്റ്റര്‍ (ഉപഭോക്തൃ ഉല്‍പ്പന്ന വിഭാഗം ബിസിനസ്) സൗരവ് കത്യാള്‍ പറഞ്ഞു. ദൂരെയിരുന്നുകൊണ്ട് ഒരു മൊബീല്‍ ഡിവൈസ് ഉപയോഗിച്ച് ഫ്രിഡ്ജ് നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഫ്രിഡ്ജ് തുറക്കാതെ തന്നെ ഉള്‍ഭാഗം കാണാനുള്ള ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്.

ബിക്‌സ്ബി എന്ന ഡിജിറ്റല്‍ അസിസ്റ്റന്റാണ് ഫ്രിഡ്ജിന്റെ ആത്മാവ്. വിശേഷം തിരക്കിയാല്‍ അന്നത്തെ വാര്‍ത്തകളും കാലാവസ്ഥാ വിവരവുമെല്ലാം ബിക്‌സ്ബിക്ക് നല്‍കും. യുഎസ്, കൊറിയ, ഓസ്‌ട്രേലിയ തുടങ്ങിയ രാ്ജ്യങ്ങളിലാണ് ഇതുവരെ സ്മാര്‍ട്ട് റെഫ്രിജറേറ്റര്‍ ലഭ്യമായിരുന്നത്.

 

Comments

comments

Categories: Slider, Tech