നൊവൊ സിനിമാസ് ഏറ്റെടുക്കല്‍; കരാര്‍ ഒപ്പുവെച്ച് കാര്‍ണിവല്‍

നൊവൊ സിനിമാസ് ഏറ്റെടുക്കല്‍; കരാര്‍ ഒപ്പുവെച്ച് കാര്‍ണിവല്‍

 

ഖത്തര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നൊവൊ സിനിമാസിന്റെ യുഎഇയിലെയും ബഹ്‌റൈനിലെയും തിയറ്ററുകളാണ് കാര്‍ണിവല്‍ ഏറ്റെടുക്കുന്നത്. ഒരു ഇന്ത്യന്‍ മള്‍ട്ടിപ്ലക്‌സ് കമ്പനി നടത്തുന്ന ഏറ്റവും വലിയ വിദേശ ഏറ്റെടുക്കലാണിത്

ദോഹ: ഇന്ത്യയിലെ പ്രമുഖ മള്‍ട്ടിപ്ലകസ് ചെയിനുകളിലൊന്നായ കാര്‍ണിവല്‍ സിനിമാസ് ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി നൊവൊ സിനിമാസിനെ ഏറ്റെടുക്കാനുള്ള കരാറില്‍ ഒപ്പുവെച്ചു. ഖത്തര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് നൊവൊ സിനിമാസ്. ഇലാന്‍ ഗ്രൂപ്പില്‍ നിന്നാണ് കാര്‍ണിവല്‍ നൊവൊ സിനിമാസിനെ ഏറ്റെടുക്കുന്നത്.

ഏറ്റെടുക്കല്‍ സംബന്ധിച്ച കരാറില്‍ കാര്‍ണിവല്‍ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ശ്രീകാന്ത് ബാസിയും ഇലാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുളസീസ് നാസെര്‍ അല്‍ ഖലീഫയും ഒപ്പുവെച്ചു. ദോഹയിലായിരുന്നു കരാര്‍ ഒപ്പിടല്‍. ഡീലുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഏകദേശം 500-690 കോടി രൂപയ്ക്കിടയിലാണ് ഏറ്റെടുക്കല്‍ തുകയെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യയിലെയും സിംഗപ്പൂരിലെയും ഏറ്റവും വേഗത്തില്‍ വളരുന്ന മള്‍ട്ടിപ്ലക്‌സ് ശൃംഖലയാണ് ഞങ്ങള്‍. ആഗോളതലത്തില്‍ സാന്നിധ്യം ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്-ശ്രീകാന്ത് ബാസി

ഇന്ത്യയിലെ 120 നഗരങ്ങളില്‍ സാന്നിധ്യമുള്ള കാര്‍ണിവല്‍ യുഎഇ കേന്ദ്രമാക്കിയ എമിറേറ്റ്‌സ് നാഷണല്‍ ഹോള്‍ഡിംഗ്‌സിനെ പുതു നിക്ഷേപത്തിന് സഹ പങ്കാളിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. യുഎഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ബോളിവുഡ് സിനിമകളും ദക്ഷിണേന്ത്യന്‍ സിനിമകളും ജനകീയമാണ്. ഈ സാധ്യത കണക്കിലെടുത്താണ് കാര്‍ണിവലിന്റെ പുതിയ നീക്കം. യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ 15 ലൊക്കേഷനുകളിലായി നൊവൊ സിനിമാസിന് 129 സ്‌ക്രീനുകളാണുള്ളത്. ഇലാന്‍ ഗ്രൂപ്പിന്റെ ഭാഗമാണ് ഈ കമ്പനി. ഗള്‍ഫ് ഫിലിം ഗ്രൂപ്പാണ് 2000ത്തില്‍ നൊവൊ സിനിമാസിന് തുടക്കമിട്ടത്. 2012ല്‍ ഗള്‍ഫ് ഫിലിം ഗ്രൂപ്പ് ഇലാന്‍ ഗ്രൂപ്പായി മാറി. അഡ്വര്‍ടൈസിംഗ്, ഇവന്റ് മാനേജ്‌മെന്റ്, ഫിലിം ഡിസ്ട്രിബ്യൂഷന്‍, തിയറ്ററുകള്‍ തുടങ്ങി നിരവധി മേഖലകളില്‍ ഗ്രൂപ്പ് സജീവമാണ്.

ഇന്ത്യയിലെയും സിംഗപ്പൂരിലെയും ഏറ്റവും വേഗത്തില്‍ വളരുന്ന മള്‍ട്ടിപ്ലക്‌സ് ശൃംഖലയാണ് ഞങ്ങള്‍. ആഗോളതലത്തില്‍ സാന്നിധ്യം ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്-ശ്രീകാന്ത് ബാസി പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രവേശിക്കാനാണ് ഈ ഡീലിലൂടെ ഞങ്ങള്‍ ശ്രമിക്കുന്നത്. പുതിയ വിപണി സാധ്യതകള്‍ തേടുന്നതിന്റെ ഭാഗമായാണത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്ര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇ-സ്‌ക്വയര്‍ സനിമാസിന്റെ 37 സ്‌ക്രീനുകള്‍ കാര്‍ണിവല്‍ ഏറ്റെടുത്തിരുന്നു. കൊച്ചിയില്‍ നാല് സ്‌ക്രീനുകളുമായി പ്രവര്‍ത്തനമാരംഭിച്ച കാര്‍ണിവല്‍ ഏറ്റെടുക്കലുകളിലൂടെയാണണ് അതിവേഗവളര്‍ച്ച കൈവരിച്ചത്. അനില്‍ അംബാനിയുടെ ബിഗ് സിനിമാസ് ഏറ്റെടുത്താണ് കമ്പനി കുതിപ്പ് ശക്തിപ്പെടുത്തിയത്. അതിന് ശേഷം എച്ച്ഡിഐഎല്ലിന്റെ ബ്രോഡ്‌വേയും നെറ്റ്‌വര്‍ക്ക് 18 ഗ്രൂപ്പിന്റെ ഗ്ലിറ്റ്‌സ് സിനിമാസും കാര്‍ണിവല്‍ ഏറ്റെടുത്തു.

2020 ആകുമ്പോഴേക്കും 1,000 സ്‌ക്രീനുകള്‍ എന്ന ലക്ഷ്യവുമായാണ് കാര്‍ണിവല്‍ മുന്നേറുന്നത്. നിലവില്‍ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലും ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. 2016 ഓഗസ്റ്റിലാണ് തങ്ങളുടെ ആദ്യമായി ഇന്ത്യക്ക് പുറത്തേക്ക് കാര്‍ണിവല്‍ ഗ്രൂപ്പ് വികസിച്ചത്. സിംഗപ്പൂര്‍ വിപണിയിലേക്കായിരുന്നു കാര്‍ണിവല്‍ എത്തിയത്. 2017ല്‍ സിംഗപ്പൂരിലെ റെക്‌സ് മക്കന്‍സീയും റെക്‌സ് ഗോള്‍ഡമന്‍ മൈലും കമ്പനി ഏറ്റെടുത്തു. നിലവില്‍ എട്ട് സ്‌ക്രീനുകളാണ് കാര്‍ണിവലിന് സിംഗപ്പൂരിലുള്ളത്.

Comments

comments

Categories: FK News

Related Articles