തൊഴില്‍ലഭ്യത ഉറപ്പാക്കാന്‍ നൈപുണ്യ വികസന സ്റ്റാര്‍ട്ടപ്പുകള്‍

തൊഴില്‍ലഭ്യത ഉറപ്പാക്കാന്‍ നൈപുണ്യ വികസന സ്റ്റാര്‍ട്ടപ്പുകള്‍

ഇന്ത്യാ ഗവണ്‍മെന്റിന്റെ കൗശല്‍ ഭാരത്, കുശാല്‍ ഭാരത് (നൈപുണ്യ ഇന്ത്യ, സമൃദ്ധ ഇന്ത്യ) എന്ന ആശയത്തിന്റെ ചുവടുപിടിച്ച് നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ നൈപുണ്യ വികസന പരിശീലനം നല്‍കുന്നതിനായി മുന്നോട്ടു വന്നിട്ടുണ്ട്. യുവതലമുറയ്ക്ക് നൈപുണ്യ പരിശീലനം മാത്രമല്ല, മികച്ച തൊഴിലവസരങ്ങളും ഇവര്‍ നല്‍കുന്നുണ്ട്. മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഏതാനും സ്റ്റാര്‍ട്ടപ്പുകളെ പരിചയപ്പെടാം.

അഭ്യസ്ത വിദ്യരായ യുവതലമുറയ്ക്ക് വിദഗ്ധ മേഖലകളില്‍ പരിശീലനം നല്‍കി നിപുണത വര്‍ധിപ്പിക്കുന്ന പരിപാടിക്ക് രാജ്യമെമ്പാടും തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ തൊഴില്‍ നൈപുണ്യം തുലോം തുച്ഛമായ സാഹചര്യത്തിലാണ് ഈ ബൃഹത് പരിപാടിക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത്.

യുവതലമുറയുടെ തൊഴില്‍ ശാക്തീകരണം മാത്രമല്ല നൈപുണ്യ വികസന പരിശീലന പരിപാടികള്‍ കൊണ്ടു ലക്ഷ്യമിടുന്നത് മറിച്ച് തൊഴിലിന്റെ മഹത്വം ഉള്‍ക്കൊണ്ട് സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുക കൂടിയാണ്. നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏകദേശം നാല്‍പ്പതില്‍ പരം സ്‌കില്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമുകള്‍ (എസ്ഡിപി) അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 450 ഓളം പ്രധാനന്ത്രി കൗശല്‍ കേന്ദ്രങ്ങളും പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നു.

കാഴ്ച പരിമിതരായ വ്യക്തികള്‍ക്ക് ഐടി, അനുബന്ധ മേഖലകളില്‍ നൈപുണ്യ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് നാബിറ്റ് ഇന്ത്യ. നൈപുണ്യ പരിശീലനത്തിനൊപ്പം തൊഴില്‍ ലഭ്യതയും ഇവര്‍ ഉറപ്പു നല്‍കുന്നുണ്ട്

കൗശല്‍ ഭാരത്, കുശാല്‍ ഭാരത് (നൈപുണ്യ ഇന്ത്യ, സമൃദ്ധ ഇന്ത്യ) എന്ന ആശയത്തിന്റെ ചുവടുപിടിച്ച് നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ നൈപുണ്യ വികസന പരിശീലനം നല്‍കുന്നതിനായി മുന്നോട്ടു വന്നിട്ടുണ്ട്. യുവതലമുറയ്ക്ക് നൈപുണ്യ പരിശീലനം മാത്രമല്ല, മികച്ച തൊഴിലവസരങ്ങളും ഇവര്‍ നല്‍കി വരുന്നുണ്ട്. മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഏതാനും സ്റ്റാര്‍ട്ടപ്പുകളെ ഇവിടെ പരിചയപ്പെടാം.

നാബിറ്റ് ഇന്ത്യ

കാഴ്ച പരിമിതരായ വ്യക്തികള്‍ക്ക് ഐടി, അനുബന്ധ മേഖലകളില്‍ നൈപുണ്യ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് നാബിറ്റ് ഇന്ത്യ [നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് (എംപ്ലോയ്‌മെന്റ് & ട്രെയ്‌നിംഗ്)] . ഇതിനോടകം 500 ല്‍ പരം യുവതീയുവാക്കള്‍ക്ക് ഇവര്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഹരിയാനയില്‍ മനേസറിലുള്ള ഇന്‍ഡസ്ട്രിയല്‍ മോഡല്‍ ടൗണ്‍ഷിപ്പില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനം 2011ല്‍ ഉഷയും ഭര്‍ത്താവ് കൊമോഡോര്‍ ശ്രീധര്‍ മിശ്രയും ചേര്‍ന്നാണ് തുടക്കമിട്ടത്. കാഴ്ച പരിമിതിയുള്ള അഭ്യസ്തവിദ്യരായ യുവതലമുറയ്ക്ക് സ്ഥിര ജോലി ലഭ്യമാക്കുന്ന തരത്തിലുള്ള കോഴ്‌സുകള്‍ വികസിപ്പിക്കാന്‍ ഐടി വിദഗ്ധരുടെ പിന്തുണയും ഇവര്‍ക്ക് ലഭിച്ചു. നൈപുണ്യ പരിശീലനത്തിനൊപ്പം തൊഴില്‍ ലഭ്യതയും ഇവര്‍ ഉറപ്പു നല്‍കുന്നുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 500ഓളം ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ സ്ഥാപനത്തിന് വാഷിംഗ്ടണ്‍ ഡിസിയുടെ ഗ്രോബല്‍ ഗുഡ് ഫണ്ട് 2017, ക്യൂന്‍സ് യംഗ് ലീഡര്‍ 2017 അവാര്‍ഡുകളും ലഭിച്ചു. ഏഷ്യയിലെ മികച്ച 60 സംഘടനകളില്‍ ഒന്നായി സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയും ഡിബിഎസ് ബാങ്കും നാബിറ്റിനെ തെരഞ്ഞെടുത്തിട്ടുണ്ട്.

ലേബര്‍നെറ്റ്

2006ല്‍ ഗായത്രി വാസുദേവന്‍ ആരംഭിച്ച ലേബര്‍നെറ്റ് എന്ന സാമൂഹ്യ സംരംഭം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍ ലഭ്യത, സംരംഭകത്വം എന്നീ മേഖലകളിലാണ് നൈപുണ്യ പരിശീലനം നല്‍കുന്നത്. കൂടുതലായും ഗ്രാമീണ സ്ത്രീകളെ ലക്ഷ്യമിടുന്ന സംരംഭം 28 ഓളം വിവിധ വിഭാഗങ്ങളില്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ നൈപുണ്യം ഉറപ്പാക്കാന്‍ സഹായിക്കുന്നു.

നീവ്

മധ്യപ്രദേശിലെ ശിവപുരിയിലുള്ള ഗ്രാമീണ സ്ത്രീകള്‍ക്ക് ഒരു സ്ഥിര വരുമാനം നേടിക്കൊടുക്കുന്ന സംരംഭമാണ് നീവ്. നിരക്ഷരരും ദരിദ്രരുമായ പാവപ്പെട്ട ജനസമൂഹത്തിന് മികച്ച ജീവിത നിലവാരം ഒരുക്കാന്‍ ഇതുവഴി കഴിയുന്നു. പത്രങ്ങള്‍ ഉപയോഗിച്ചുള്ള ബാഗ് നിര്‍മാണം, ഫോട്ടോ ഫ്രെയിം നിര്‍മാണം, ഡയറി, ഗ്രീറ്റിംഗ് കാര്‍ഡുകള്‍, ടേബിള്‍മാറ്റ്, കുഷ്യന്‍ കവര്‍ എന്നിവ നിര്‍മിക്കുന്നതിനുള്ള പരിശീലനമാണ് ഇവര്‍ നല്‍കുന്നത്. ശിവപുരിയിലെ നാലോളം ഗ്രാമങ്ങളിലുള്ള 30 സ്ത്രീകളുമായി ചേര്‍ന്ന് അവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനുള്ള സൗകര്യവും ഈ സംരംഭം നല്‍കുന്നുണ്ട്.

 

അപ്‌സ്‌കില്‍

മാനസി അഗര്‍വാള്‍, അപാര്‍ കാസ്‌ലിവാള്‍ എന്നിവര്‍ ചേര്‍ന്ന് നാല് വര്‍ഷം മുമ്പ് തുടങ്ങിയ സംരംഭം വിവിധ മേഖലകളില്‍ നൈപുണ്യ വികസന പരിശീലനം നല്‍കാന്‍ സഹായിക്കുന്നുണ്ട്. ഇതിനോടകം മൂവായിരത്തില്‍ പരം യുവാക്കള്‍ക്ക് ഗ്രാമീണ, നഗര പരിധിയില്‍ പരിശീലനം നല്‍കിയ സ്ഥാപനം പ്രതിമാസം 7800 മുതല്‍ 18,000 രൂപ വരെ വേതനം ലഭിക്കുന്ന തൊഴില്‍ ഉറപ്പു നല്‍കുന്നുണ്ട്.

ഫാംപ്

കശ്മീരി നെയ്ത്തുകാര്‍ക്ക് മേഖലയില്‍ തൊഴില്‍ ലഭ്യത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി 2016ല്‍ ജുനൈദ് ഷഹദാം ആരംഭിച്ച സംരംഭമാണ് ഫാംപ്. ഷാള്‍, സ്റ്റോള്‍, സ്‌കാര്‍ഫ്, സ്യൂട്ട് തുടങ്ങിയ തുണിത്തരങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം ഇന്ത്യയ്ക്കു പുറമെ യുഎസ്എ, ദുബായ്, ജര്‍മനി, ഫ്രാന്‍സ്, യുകെ എന്നിവിടങ്ങളിലും തുണിത്തരങ്ങള്‍ വിപണനം ചെയ്യുന്നുണ്ട്. ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കു പുറമെ ശ്രീനഗറില്‍ ബ്രിക്ക് ആന്‍ഡ് മോട്ടോര്‍ സ്‌റ്റോറുകളും ഫാംപിനുണ്ട്. 1500 ഓളം നെയ്ത്തുകാര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനത്തിന്റെ വിറ്റുവരവ് 50 ലക്ഷം രൂപയാണ്.

ക്വസ്റ്റ് അലയന്‍സ്

ക്വസ്റ്റ് (ക്വാളിറ്റി എജുക്കേഷന്‍ ആന്‍ഡ് സ്‌കില്‍ ട്രെയിംനിംഗ്) കുട്ടികള്‍ക്ക് അര്‍ത്ഥവത്തായ വിദ്യാഭ്യാസം നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. 2005ല്‍ ആകാശ് സേഥി ആരംഭിച്ച സ്ഥാപനം മൈക്വസ്റ്റ് എന്ന പേരില്‍ യുവാക്കള്‍ക്കു വേണ്ടി ഒരു നൈപുണ്യ കരിയര്‍ വികസന പ്രോഗ്രാമും നടത്തുന്നുണ്ട്. 17 മുതല്‍ 30 വരെ പ്രായമുള്ള ഗ്രാമപ്രദേശങ്ങളിലുള്ള യുവതലമുറയെയാണ് ഈ പരിപാടിയില്‍ ലക്ഷ്യമിടുന്നത്. 2009 മുതല്‍ ഒരു ലക്ഷത്തിലധികം യുവാക്കള്‍ക്ക് സംരംഭം പരിശീലനം നല്‍കിയിട്ടുണ്ട്.

ജുല്ലാഹ

പ്രധാനമായും സ്ത്രീകള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്ന സംരംഭമാണ് ജുല്ലാഹ. ജയാ ദേവി ആരംഭിച്ച സ്ഥാപനം മ്യൂറല്‍ പെയിന്റിംഗ്, ബ്ലോക്ക് പ്രിന്റിംഗ്, എംബ്രോയ്ഡറി, തയ്യല്‍ ജോലികളിലാണ് വിദഗ്ധ പരിശീലനം നല്‍കുന്നത്. ചെന്നൈയില്‍ ബുദ്ധി വൈകല്യമുള്ളവര്‍ക്ക് പരിശീലനം നല്‍കുന്ന ദി ബാനിയന്‍ എന്ന സ്ഥാപനത്തിലെ യുവതികള്‍ക്ക് ജുല്ലാഹ പരിശീലനം നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ മേഖലയില്‍ ശ്രദ്ധേയമാണ് ഇവരുടെ ഉല്‍പ്പന്നങ്ങള്‍.

 

Comments

comments

Categories: Entrepreneurship, Slider
Tags: startups