മെഡിക്കല്‍ എക്‌സ്‌പോ ചെന്നൈയില്‍

മെഡിക്കല്‍ എക്‌സ്‌പോ ചെന്നൈയില്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ബി 2 ബി മെഡിക്കല്‍ ഉപകരണങ്ങളുടെ ട്രേഡ് ഫെയര്‍ മെഡിക്കല്‍ 2018 ഈ മാസം 27 മുതല്‍ 29 വരെ ചെന്നൈയില്‍ നടക്കും. ചെന്നൈ ട്രേഡ് സെന്ററില്‍ നടക്കുന്ന വിപണന മേളയില്‍ ഓസ്ട്രിയ, ഇസ്രായേല്‍, സിംഗപ്പൂര്‍, ജര്‍മ്മനി, ജപ്പാന്‍, ചൈന, തായ്‌ലാന്റ്, ഇന്തോനേഷ്യ, തെയ്‌വാന്‍, മലേഷ്യ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, യുകെ, യുഎസ്എ എന്നിവിടങ്ങളില്‍ നിന്നുള്ള പവലിയനുകള്‍ ഉണ്ടാകും. 20 രാജ്യങ്ങളില്‍ നിന്നുള്ള 6000 ലേറെ ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ഈ വര്‍ഷം പ്രദര്‍ശിപ്പിക്കും.
മെയ്ഡ് ഇന്‍ ഇന്ത്യ ഹെല്‍ത്ത് ഇന്നൊവേഷന്‍ അവാര്‍ഡുകള്‍ 27ന് മേളയില്‍ വിതരണം ചെയ്യും.അവാര്‍ഡുകള്‍ ഒരു സ്വതന്ത്ര പ്രൊഫഷണല്‍ സ്ഥാപനവും ഒരു പ്രമുഖ ജൂറിയുമാണ് കൈകാര്യം ചെയ്യുന്നത്.

Comments

comments

Categories: More

Related Articles