ഇനി ഒരാള്‍ക്ക് കയ്യില്‍ കരുതാവുന്നത് ഒരു കോടി രൂപ: പരിധി ഉയര്‍ത്താന്‍ നിര്‍ദേശം

ഇനി ഒരാള്‍ക്ക് കയ്യില്‍ കരുതാവുന്നത് ഒരു കോടി രൂപ: പരിധി ഉയര്‍ത്താന്‍ നിര്‍ദേശം

അഹമ്മദാബാദ്: രാജ്യത്തെ ജനങ്ങള്‍ക്ക് കൈവശം സൂക്ഷിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്താന്‍ ശുപാര്‍ശ. കള്ളപ്പണം തടയാനുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിധി ഉയര്‍ത്താനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്. നേരത്തെ 20 ലക്ഷം രൂപ എന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ നിര്‍ദേശം.

ജനങ്ങള്‍ക്ക് കൈവശം വെക്കാനുള്ള തുക 20 ലക്ഷം രൂപ എന്നത് കുറവായതിനാലാണ് ഒരു കോടി രൂപ എന്ന് ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തത്.

നിര്‍ദേശിച്ച പരിധിക്കു മുകളില്‍ ആരുടെയെങ്കിലും പക്കല്‍ തുക കണ്ടെത്തിയാല്‍ അത് പിടിച്ചെടുത്ത് സര്‍ക്കാരിന്റെ ഖജനാവിലേക്ക് അടയ്ക്കാനും സംഘം ശുപാര്‍ശയില്‍ ഉള്‍പ്പെടുത്തിയതായി സംഘത്തിന്റെ തലവന്‍ ജസ്റ്റിസ് (റിട്ട) എംബി ഷാ പറഞ്ഞു. നിലവില്‍ പിടിച്ചെടുക്കുന്ന തുകയുടെ 40 ശതമാനം ആദായനികുതിയും പിഴയും ഒടുക്കിയാല്‍ മതി.

Comments

comments

Tags: money