പുതിയ പഠന മാതൃകയുമായി ക്രിയ യൂണിവേഴ്‌സിറ്റി

പുതിയ പഠന മാതൃകയുമായി ക്രിയ യൂണിവേഴ്‌സിറ്റി

 

കൊച്ചി: ആര്‍ട്‌സും സയന്‍സും പഠിക്കാനായി പുതിയൊരു മാതൃകയുമായി ക്രിയ യൂണിവേഴ്‌സിറ്റി. പ്രഗല്‍ഭരായ ഗവേണിംഗ് സമിതികളോടും അക്കാഡമിക്ക് കൗണ്‍സിലുകളോടും അവരുടെ പ്രോഗ്രാമുകളില്‍ അക്കാഡമിക് കര്‍ക്കശവും നൈതിക മാനദണ്ഡങ്ങളും നടപ്പിലാക്കാനാണ് യൂണിവേഴ്‌സിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ചലനാത്മകവും വൈവിധ്യവും നിറഞ്ഞ ലോകത്ത് ധാര്‍മികവും സജീവവുമായി പഠിക്കാന്‍ കഴിവുള്ള വ്യക്തികളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

രഘുറാം രാജന്‍, എന്‍ വാഘുല്‍, ആര്‍ ശേഷസായി, സുന്ദര്‍ രാമസ്വാമി, കപില്‍ വിശ്വനാഥന്‍, അനു അഗ, മഞ്ജുള്‍ ഭാര്‍ഗവ, വിശാഖ് ദേശായ്, ജോണ്‍ എച്ചെമെന്‍ഡി, ധീരജ് ഹിന്ദുജ, സജ്ജന്‍ ജിണ്ഡാല്‍, ആനന്ദ് മഹീന്ദ്ര, കിരണ്‍ മസുംദാര്‍, ശ്രീനിവാസ രാജു, ആര്‍ രാമദൊരൈ, സിറില്‍ ഷ്‌റോഫ് എന്നിവരുള്‍പ്പെട്ടതാണ് ഗവേണിംഗ് കൗണ്‍സില്‍. സുന്ദര്‍ രാമസ്വാമി, മഞ്ജുള്‍ ഭാര്‍ഗവ, വിശാഖ് ദേശായി, ജോണ്‍ എച്ചെമെന്‍ഡി, ആകാശ് കപൂര്‍, ടി എം കൃഷ്ണ, ശ്രീനാഥ് രാഘവന്‍, ഗൗരവ് റെയ്‌ന, രഘുറാം രാജന്‍, ജെസിക്ക സെഡന്‍, താരാ ത്യാഗരാജന്‍ തുടങ്ങിയവരാണ് അക്കാഡമിക് കൗണ്‍സില്‍ അംഗങ്ങള്‍.  ക്രിയേറ്റിവിറ്റിയും ആക്ഷനും, ആര്‍ട്‌സും സയന്‍സും, തിയറിയും പ്രാക്റ്റീസും, കിഴക്കിന്റേയും പടിഞ്ഞാറിന്റേയും കാഴ്ചപ്പാടുകള്‍ എന്നിങ്ങനെ ഇഴചേര്‍ത്ത പഠനത്തിലാണ് ക്രിയ യൂണിവേഴ്‌സിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

നാലു വര്‍ഷ റസിഡന്‍ഷ്യല്‍ അണ്ടര്‍ഗ്രാജുവേറ്റ് പ്രോഗ്രാമാണ് യൂണിവേഴ്‌സിറ്റി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതു കഴിഞ്ഞാല്‍ ബിഎ (ഹോണേഴ്‌സ്), ബിഎസ്‌സി (ഹോണേഴ്‌സ്) ഡിഗ്രി എടുക്കാം. വിവിധ തലങ്ങളില്‍ വൈദഗ്ധ്യം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാന്‍ നിരവധി ഇലക്റ്റീവുകളുണ്ടാകും. ക്രിയ ബിരുദധാരികള്‍ക്ക് ഇഷ്ടമുള്ള ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ തെരഞ്ഞെടുക്കാം. നിരവധി തൊഴില്‍ അവസരങ്ങളും തുറന്നു കിട്ടും. ആന്ധ്രാ പ്രദേശിലെ ശ്രീ സിറ്റിയിലാണ് 40 ഏക്കര്‍ വരുന്ന ക്രിയ യൂണിവേഴ്‌സിറ്റി കാമ്പസ്.

Comments

comments

Categories: Education