ചെറുകിട ധനകാര്യ ബാങ്കിംഗ് ആരംഭിച്ച് ജന

ചെറുകിട ധനകാര്യ ബാങ്കിംഗ് ആരംഭിച്ച് ജന

ന്യൂഡെല്‍ഹി: കാര്‍ഷിക വായ്പകള്‍, വ്യക്തിഗത വായ്പകള്‍, ബിസിനസ് വായ്പകള്‍ തുടങ്ങിയവ വാഗ്ദാനം ചെയ്തുകൊണ്ട് ചെറുകിട ധനകാര്യ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് തുടക്കം കുറിച്ചു. ക്രമേണ ഇരുചക്ര വാഹന വായ്പകളും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പകളും ലഭ്യമാക്കുമെന്ന് ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജയ് കന്‍വാള്‍ പറഞ്ഞു.

വ്യക്തിഗത വായ്പകള്‍, താങ്ങാവുന്ന ഭവന വായ്പകള്‍, ചെറുകിട ബിസിനസ് വായ്പകള്‍ തുടങ്ങിയവയ്ക്ക് മികച്ച ആവശ്യകതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനലക്ഷ്മി ഫിനാന്‍ഷ്യല്‍ സര്‍വീസസെന്ന മൈക്രോ ഫിനാന്‍സ് കമ്പനിയാണ് ഇപ്പോള്‍ ജന ആയി മാറിയിരിക്കുന്നത്.

7500 കോടി രൂപയുടെ വായ്പാ ശേഷിയോടെ ആരംഭിച്ച പ്രവര്‍ത്തനം ഈ വര്‍ഷം അവസാനത്തോടെ 10,000 കോടി രൂപയിലേക്കെത്താമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ. നിലവില്‍ 157 ബ്രാഞ്ചുകളുള്ള കമ്പനിക്ക് ബാങ്കിംഗ് ഇതര മേഖലയില്‍ 12 ബ്രാഞ്ചുകളുമുണ്ട്. 19 സംസ്ഥാനങ്ങളിലായി 500 ലധികം ബ്രാഞ്ചുകളാണ് ലക്ഷ്യം വയ്ക്കുന്നത്.

 

 

Comments

comments