റേഡിയോ ബിസിനസ് സംയോജിപ്പിച്ച് എച്ച്ടി മീഡിയയും നെക്സ്റ്റ് മീഡിയവര്‍ക്ക്‌സും

റേഡിയോ ബിസിനസ് സംയോജിപ്പിച്ച് എച്ച്ടി മീഡിയയും നെക്സ്റ്റ് മീഡിയവര്‍ക്ക്‌സും

ന്യൂഡെല്‍ഹി: മാസ് മീഡിയ കമ്പനിയായ എച്ച്ടി മീഡിയ ലിമിറ്റഡും റേഡിയോ വണ്‍ സ്‌റ്റേഷന്‍സ് ഉടമകളായ നെക്‌സ്റ്റ് മീഡിയവര്‍ക്ക്‌സ് ലിമിറ്റഡും തങ്ങളുടെ റേഡിയോ ബിസിനസുകള്‍ തമ്മില്‍ ലയിപ്പിക്കാനൊരുങ്ങുന്നു. ഇടപാടിന് എച്ച്ടി മീഡിയയുടെ ഡയറക്റ്റര്‍ ബോര്‍ഡ് അംഗീകാരം നല്‍കികഴിഞ്ഞു. എച്ച്ടി മീഡിയയുടെ റേഡിയോ യൂണിറ്റായ എച്ച്ടി മ്യൂസിക് & എന്റര്‍ടെയ്ന്‍മെന്റും നെക്‌സ്റ്റ് റേഡിയോ ലിമിറ്റഡുമാണ് ഒന്നു ചേരുന്നത്. എച്ച്ടി മീഡിയയുടെ ഹൈദരാബാദിലെയും ഉത്തര്‍ പ്രദേശിലെയും റേഡിയോ സ്‌റ്റേഷനുകളെ ലയനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഫിവര്‍ 104 , റേഡിയോ നഷാ എന്നീ പേരുകളിലാണ് എച്ച്ടി മീഡിയുടെ കീഴില്‍ റേഡിയോ സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. എച്ച്ടി മ്യൂസിക്കിനു കീഴില്‍ ചെന്നൈയിലും ഒരു റേഡിയോ സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നെക്സ്റ്റ് റേഡിയോയ്ക്ക് റേഡിയോ വണ്‍ ബ്രാന്‍ഡിനു കീഴിലാണ് എഫ്എം റേഡിയോ സ്‌റ്റേഷനുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തങ്ങളുടെ റേഡിയോ ബിസിനസില്‍ നിന്ന് 157.67 കോടി രൂപയുടെ വരുമാനമാണ് എച്ച്ടി മീഡിയ നേടിയത്. ഇത് കമ്പനിയുടെ മൊത്ത വരുമാനത്തിന്റെ 11.35 ശതമാനമാണ്.

Comments

comments

Categories: FK News
Tags: radio