ഹാപ്പേ എന്റര്‍പ്രൈസ് എഡിഷന്‍ വിപണിയില്‍

ഹാപ്പേ എന്റര്‍പ്രൈസ് എഡിഷന്‍ വിപണിയില്‍

 

കൊച്ചി: ജീവനക്കാരുടെ യാത്രാപ്പടിയും മറ്റു ചെലവുകളും കൈകാര്യം ചെയ്യാന്‍ നിര്‍മിതബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പിന്‍ബലവുമായി ഹാപ്പേ എന്റര്‍പ്രൈസ് എഡിഷന്‍ വിപണിയില്‍. വിവിധ സ്രോതസുകളില്‍ നിന്ന് വരുന്ന ചെലവുകള്‍ ഹാപ്പേ പ്ലാറ്റ്‌ഫോമിലാക്കി കമ്പനിയുടെ ഔദ്യോഗിക എക്കൗണ്ടിലേക്ക് ഈ സംവിധാനം സമന്വയിപ്പിക്കുന്നു .

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന എസ്എംഎസ് അലര്‍ട്ടുകള്‍, ഇമെയിലില്‍ ലഭിക്കുന്ന ഇന്‍വോയിസുകള്‍, ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റ്, രസീതുകളുടെ ഓട്ടോമാറ്റിക് സ്‌കാന്‍ എന്നിവയും ഹാപ്പേയില്‍ ചെലവുകളുടെ വിശദാംശങ്ങള്‍ എത്തിക്കുന്നു. കമ്പനിക്ക് ഇതില്‍ അനുവാദം നല്‍കാനുള്ള സൗകര്യവും ഹാപ്പേ ഒരുക്കുന്നു.

ബില്ലുകള്‍ പലതും എസ്എംഎസും ഇമെയിലും വഴിയായതോടെ പല ജീവനക്കാരും ചെലവുകള്‍ക്ക് ബില്ലുകള്‍ സമര്‍പ്പിക്കാതെയായി. ഇത് കമ്പനിക്കും ജീവനക്കാര്‍ക്കും ഒരേ പോലെ നികുതി ബാധ്യത ഉണ്ടാക്കുന്നു. ഇതൊഴിവാക്കി എല്ലാ ചെലവുകളും എക്കൗണ്ടിംഗ് സംവിധാനത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ ഹാപ്പേ സഹായിക്കും. ഐഐടി ഖരഗ്പൂര്‍ വിദ്യാര്‍ത്ഥിയായ വരുണ്‍ രാഥിയും അനുഷുല്‍റായിയും ചേര്‍ന്ന് സ്ഥാപിച്ച ഹാപ്പേ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ബിസിനസ് എക്‌സ്‌പെന്‍സ് മാനേജ്‌മെന്റ് സേവനങ്ങള്‍ നല്‍കി വരുന്നു.

Comments

comments

Categories: More
Tags: happay

Related Articles