ഗൂഗിളിന് ‘ഇഡിയ്റ്റ്’ എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് !

ഗൂഗിളിന് ‘ഇഡിയ്റ്റ്’ എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് !

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിളില്‍ ഫെക്കു എന്ന വാക്ക് സെര്‍ച്ച് ചെയ്തപ്പോള്‍ ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങളായിരുന്നു. പപ്പുവെന്ന് ടൈപ്പ് ചെയ്തപ്പോള്‍ ലഭിച്ചത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെയും ചിത്രങ്ങള്‍. സംഭവത്തില്‍ വീണ്ടും പുലിവാല് പിടിച്ചിരിക്കുകയാണ് ഇന്റര്‍നെറ്റ് ഭീമന്‍. ഇത്തവണ ഡൊണാള്‍ഡ് ട്രംപാണ് ഇര.

ഗൂഗിളില്‍ ഇഡിയറ്റ് ( വിഡ്ഢി) എന്ന് ടൈപ്പ് ചെയ്താല്‍ ഇപ്പോള്‍ ലഭിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രങ്ങളാണ്.  കഴിഞ്ഞ മെയ് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇത്തരത്തില്‍ ആക്ഷേപിച്ച് നിരവധി വിമര്‍ശനങ്ങള്‍ ഗൂഗിളിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഫെക്കു എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്താല്‍ മോദിയുടെ ചിത്രങ്ങളായിരുന്നു ഗൂഗിളില്‍ പ്രത്യക്ഷമായിരുന്നത്.

ഓണ്‍ലൈന്‍ ആക്ടിവിസ്റ്റുകളുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ട്രംപിന്റെ ഏറ്റവും പുതിയ ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗൂഗിളിന്റെ അല്‍ഗോരിതം കൃത്രിമമായി മാറ്റുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. ഇഡിയറ്റ് എന്ന വാക്കിനോട് ട്രംപിന്റെ ചിത്രം കൂട്ടിച്ചേര്‍ത്താല്‍ ഇഡിയറ്റ് എന്ന് സെര്‍ച്ച് ചെയ്യുമ്പോഴെല്ലാം അദ്ദേഹത്തിന്റെ ചിത്രമാണ് ലഭിക്കുകയെന്ന് സിഎന്‍ഇടി റിപ്പോര്‍ട്ട് ചെയ്യുന്നു.

ട്രംപിന്റെ ഫോട്ടോയും ഇഡിയറ്റ് എന്ന വാക്കും കൂട്ടിയോജിപ്പിച്ച് റെഡിറ്റ് ഉപയോക്താക്കള്‍ പ്രചാരണം ആരംഭിച്ചതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Comments

comments

Categories: FK News, World