ക്ലൗഡ് സേവനം: മൈക്രോസോഫ്റ്റിന്റെ വരുമാനം ആദ്യമായി 100 ബില്യണ്‍ ഡോളര്‍ പിന്നിട്ടു

ക്ലൗഡ് സേവനം: മൈക്രോസോഫ്റ്റിന്റെ വരുമാനം ആദ്യമായി 100 ബില്യണ്‍ ഡോളര്‍ പിന്നിട്ടു

ന്യൂയോര്‍ക്ക്: ക്ലൗഡ് സേവനം ആരംഭിച്ചതിനു ശേഷം ടെക് ഭീമന്‍ മൈക്രോസോഫ്റ്റിന്റെ വരുമാനം ആദ്യമായി 100 ബില്യണ്‍ ഡോളര്‍ പിന്നിട്ടതായി റിപ്പോര്‍ട്ട്. ഇന്റലിജന്റ് ക്ലൗഡ് പോര്‍ട്ട്‌ഫോളിയോയും ഇന്റലിജന്റ് എഡ്ജിലുള്ള നിക്ഷേപങ്ങളുടെയും വളര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് 2018 സാമ്പത്തിക വര്‍ഷത്തില്‍ മൈക്രോസോഫ്റ്റിന് 100 ബില്യണ്‍ ഡോളര്‍ വരുമാനം നേടാനായത്.

ജൂണ്‍ 30 ന് അവസാനിച്ച നാലാ പാദത്തില്‍ 30.1 ബില്യണ്‍ ഡോളറാണ് കമ്പനി നേടിയ വരുമാനം. മൈക്രോസോഫ്റ്റിന്റെ അറ്റാദായം 8.9 ബില്യണ്‍ ഡോളറാണ്.

ഓരോ വര്‍ഷവും മൈക്രോസോഫ്റ്റിന്റെ വരുമാനം 17 ശതമാനത്തോളം വര്‍ധിച്ചിരുന്നു. അറ്റാദായമാകട്ടെ 35 ശതമാനവും വര്‍ധിച്ചുവെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വരുമാനം 100 ബില്യണ്‍ ഡോളര്‍ കടന്നതോടെ മൈക്രോസോഫ്റ്റിന്റെ ഓഹരിയും മണിക്കൂറിനുള്ളില്‍ നേട്ടത്തിലായി. നാല് ശതമാനം ഉയര്‍ച്ചയാണ് ഓഹരി വിപണിയില്‍ മൈക്രോസോഫ്റ്റിനുണ്ടായത്.

അവിശ്വനീയമായ കാര്യമാണ് ഈ വര്‍ഷം തങ്ങള്‍ക്ക് സമ്മാനിച്ചതെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ല പറഞ്ഞു. കമ്പനിയിലെ ജീവനക്കാരുടെ മികച്ച പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഈ നേട്ടം സാധ്യമായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വാസ്യതയുള്ള ഉപഭോക്താക്കളുടെ വര്‍ധനവും ഉപഭോക്ത്ൃ വിജയവും 100 ബില്യണ്‍ ഡോളര്‍ എന്ന കടമ്പ കടക്കാന്‍ വളരെ സഹായിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓഹരിവിഹിതമായും ഷെയര്‍ റീപര്‍ച്ചെയ്‌സസായും ഓഹരിഉടമകള്‍ക്ക് 5.3 ബില്യണ്‍ ഡോളര്‍ തിരിച്ചുനല്‍കാന്‍ മൈക്രോസോഫ്റ്റിന് കഴിഞ്ഞു. 2017 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിനേക്കാള്‍ 16 ശതമാനം വര്‍ധനവാണ് ഈ വിഭാഗത്തില്‍ ഉണ്ടായിരിക്കുന്നത്.

Comments

comments

Tags: Microsoft