രണ്ട് വര്‍ഷത്തെ ഇന്‍ഷുറന്‍സ് അടയ്ക്കാത്തവര്‍ക്ക് ഇനി വാഹനം വില്‍ക്കാനാവില്ല

രണ്ട് വര്‍ഷത്തെ ഇന്‍ഷുറന്‍സ് അടയ്ക്കാത്തവര്‍ക്ക് ഇനി വാഹനം വില്‍ക്കാനാവില്ല

ന്യൂഡെല്‍ഹി: രണ്ട് വര്‍ഷമായി തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാത്ത വാഹനനിര്‍മാതാക്കള്‍ക്ക് ഇനി വാഹനങ്ങള്‍ വില്‍ക്കാനാകില്ലെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച് റോഡ് സുരക്ഷയ്ക്കായുള്ള സുപ്രീംകോടതി കമ്മിറ്റി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.

സെപ്തംബര്‍ ഒന്നുമുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. നാലുചക്ര വാഹനങ്ങള്‍ക്ക് രണ്ട് വര്‍ഷത്തെ ഇന്‍ഷുറന്‍സ് പ്രീമിയവും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ ഇന്‍ഷുറന്‍സ് പ്രീമിയവും അടച്ചാല്‍ മാത്രമേ ഇനി വില്‍പ്പനയ്ക്ക് വയ്ക്കാന്‍ കഴിയൂ.

ഡീലര്‍മാര്‍ വാഹനം വില്‍ക്കുന്ന വേളയില്‍ തന്നെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം നിര്‍ബന്ധമാക്കാന്‍ കോടതി ഉത്തരവിട്ടു. നിലവില്‍ കാറുകള്‍ക്ക് ഒരു വര്‍ഷവും ഇരുചക്ര വാഹനങ്ങള്‍ക്ക് മൂന്ന് വര്‍ഷവും മുന്‍കൂര്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കണമെന്നാണ് വ്യവസ്ഥ.

 

Comments

comments

Categories: Auto, FK News, Slider
Tags: insurence

Related Articles